സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വയലാറിന്റെ വിവിധ കഥാപാത്രങ്ങള്‍
ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ കവിതകളിലെ പ്രശസ്ത കഥാപാത്രങ്ങളെ വയലാര്‍ രാഘവപ്പറമ്പില്‍ സ്കൂള്‍ കുട്ടികള്‍ പുനരാവിഷ്ക്കരിച്ചത് ശ്രദ്ധേയമായി. കാലത്തെയും ചരിത്രത്തെയും ഇതിഹാസങ്ങളെയും തൂലികയിലൂടെ വ്യത്യസ്തമായി പുനരാവിഷ്ക്കരിച്ച വയലാറിനെ തേടി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്ത്ഥികളാണെത്തിയത്. വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണ ദിനത്തില്‍ രാഘവപ്പറമ്പില്‍ വയലാറിന്റെ സ്മൃതിമണ്ഡപത്തോട് ചേര്‍ന്ന വേദിയിലായിരുന്നു ദൃശ്യാവിഷ്ക്കാരം.
വയലാറിന്റെ തൂലിക രാജകുമാരിയായി രേഖപ്പെടുത്തി. താടക, സീതയെ ബലമായി കടത്തിക്കൊണ്ടു പോയി ഭാര്യയാക്കാന്‍ ശ്രമിച്ചുവെന്ന അപമാനഭാരത്തില്‍ നിന്ന് സീതയെ പുത്രിയോടുള്ള വാത്സല്യഭാവത്തെ തിരിച്ചറിഞ്ഞ രാവണന്, സ്നേഹിക്കാന്‍ അനുവദിക്കാത്ത സാമൂഹ്യവ്യവസ്ഥിതിയുടെ കഴുത്തില്‍ കയറിട്ടു മുറുക്കുമെന്ന് ഉദ്ഘോഷിച്ച രമണന്, പുരുഷ കേന്ദ്രിതമായ സാമൂഹ്യക്രമത്തിന്റെയും സങ്കുചിതമായ മതവ്യവസ്ഥിതിയുടെയും കരാളമായ ഹസ്തങ്ങളില്‍പ്പെട്ട് തെരുവിലേക്ക് എറിയപ്പെട്ട അയിഷ,ചരിത്രം മാറ്റിയെഴുതിയ ഗലീലിയോ, നിത്യജീവിത പരിസരങ്ങളില്‍ നാം കാണേണ്ടിയിരുന്നതും എന്നാല്‍ കാണാതെ പോവുകയും ചെയ്ത ചിരുത നാണി, കത്രീന, കുണ്ടുണ്ണി മേനോന്, കുചേലന്, കുഞ്ഞന്‍ നായര്‍ തുടങ്ങി ശബ്ദവും മുഖവും നല്കപ്പെട്ട നാല്പതോളം കഥാപാത്രങ്ങളാണ് എഴുത്തുകാരനെ തേടി വയലാറിലെത്തിയത്.
കവിയും കഥാപാത്രങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നവെന്ന് പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തുവാനുള്ള ശ്രമം മാത്രമാണിതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു പറഞ്ഞു. വിദ്യാര്‍ത്ഥി ശരത് സന്തോഷാണ് വയലാര്‍ രാമവര്‍മ്മയെ അവതരിപ്പിച്ചത്. അഞ്ച് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ നാല്പതോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പത്തോളം അദ്ധ്യാപകരും ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: