ന്യൂദല്‍ഹി: സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയുള്ള ഐ ആം ശക്തി പ്രചാരണ പരിപാടിക്ക് തുടക്കമായി. ന്യൂദല്‍ഹിയിലെ കൊനാട്ട്പ്ലെയിസില് ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിനുപേരാണ് പങ്കെടുത്തത്.
സ്ത്രീ സുരക്ഷ, ശാക്തീകരണം എന്നിവയാണ് പ്രചാരണത്തിന്റെ മുഖ്യ ലക്ഷ്യം. പ്രചാരണത്തിന് പിന്തുണ അറിയിച്ച് കിരണ്‍ ബേദിയും എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തണ്‍ കിരണ്‍ ബേദി ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ അവരുടെ ശക്തി തെളിയിക്കണമെന്ന് ബേദി ആഹ്വാനം ചെയ്തു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സ്ത്രീകള്‍ സംസാരിക്കണമെന്നും ഉള്ക്കരുത്തിനോടാണ് പോരാടേണ്ടതെന്നും ബേദി പറഞ്ഞു. കൈക്കരുത്തല്ല കാട്ടേണ്ടത്, മനക്കരുത്താണ് കാണിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അണിചേര്‍ന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും അവര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തക സുനിത ഗോദര, ഡോ. ജയന്തി ദത്ത, അനില സിംഗ്, ഡോ.അനുജ കപൂര്‍, ഡെ.ആര്.ഗുപ്ത തുടങ്ങിയ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: