ന്യൂദല്‍ഹി: ഹുദ്ഹുദിനു ശേഷം വരുന്ന നീലോഫര്‍ എന്ന കൊടുക്കാറ്റ് കനത്ത മഴയ്ക്കും കാരണമാകുമെന്ന് കാലാവസഥാ നിരീക്ഷണ വകുപ്പ്. അഞ്ചു ദിവസത്തിനുള്ളില്‍ നീലോഫര്‍ ബാര്‍മര്‍, ജെയ്സാല്‍മര്‍ അടക്കമുള്ള പടിഞ്ഞാറന്‍ രാജസ്ഥാനിലും വടക്കന്‍ ഗുജറാത്തിലും ആഞ്ഞടിക്കും. ഇതിനു മുന്നോടിയായി ഇന്ന് രാജസ്ഥാനില്‍ കനത്ത മഴയുണ്ടാകും. തുടര്‍ന്ന് മഴ വടക്കന്‍ ഗുജറാത്തിലേക്കും പാക്കിസ്ഥാനിലേക്കും വ്യാപിക്കും.
നീലോഫര്‍ ഇന്നു രാത്രിയില്‍ അതീവ ശക്തിയോടെ രാജസ്ഥാനില്‍ ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റടിക്കുക. മുംബയ്ക്ക് തെക്കുപടിഞ്ഞാറ് മാറി കടലില്‍ 1270 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നീലോഫര്‍ എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: