ന്യൂദല്‍ഹി: ബ്രസീല്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദില്‍മ റൂസഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലാണ് ദില്‍മയ്ക്ക് മോദിയുടെ അഭിനന്ദനം.
വരും വര്‍ഷങ്ങളിലും ദില്മയുമായി ചേര്‍ന്ന് ഇന്ത്യ-ബ്രസീല്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
51ശതമാനത്തിലേറെ വോട്ടുകള്‍ നേടി വിജയിച്ച ദില്‍മ വാനാ റൂസഫ് ബ്രസീലിന്റെ 36-ാമത്തെ പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: