കോട്ടയം: മോഷണം നടന്നതിന് പരാതികൊടുത്തയാളെ വട്ടംകറക്കിയും പരിഹസിച്ചും നിയമവ്യവസ്ഥ. 2010 ഡിസംബര്‍ 17ന് ആളില്ലാതിരുന്ന തന്റെ വീട്ടില്‍ നിന്നും ഏകദേശം ഒരുലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയി എന്നുകാണിച്ച് പാമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ കൂരോപ്പട ളാക്കാട്ടൂര്‍ നെടുംപറമ്പില്‍ പ്രഭാകരന് എന്നയാള്‍ക്കാണ് ഈ ഗതികേട്.
പരാതിയുടെയും പ്രഭാകരന്റെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ സിആര്‍ 104/10 യു/എസ് 457, 461, 380 ഐപിസി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ തന്റെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ട് നിരന്തരം അന്വേഷിച്ചിരുന്ന പ്രഭാകരനോട് യാതൊരു വിവരവും കിട്ടിയില്ല എന്നാണ് പാമ്പാടി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ 2012 ജൂണില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്ന കോട്ടയം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചു. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് പ്രഭാകരന് തന്റെ വീട്ടില്‍ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വിവരമറിയുന്നത്. സ്റ്റേഷനില്‍ കയറിയിറങ്ങിയ സമയത്തൊന്നും പോലീസ് ഈ വിവരം അറിയിച്ചില്ലെന്ന് മാത്രമല്ല നടപടിക്രമങ്ങളുടെ ഭാഗമായി നടക്കേണ്ട തെളിവെടുപ്പിനായി പ്രതിയെ തന്റെ വീട്ടില്‍ കൊണ്ടുവരികയോ തൊണ്ടിമുതല്‍ തന്നെയോ കുടുംബാംഗങ്ങളെയോ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രഭാകരന് പറയുന്നു.
ചുവപ്പുകളറിലുള്ള വിന്വ്ത്ത് കമ്പനിയുടെ എമര്‍ജന്‍സി ലൈറ്റ് പ്രതിവില്പന നടത്തിയവീട്ടില് നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പ്രഭാകരന്റെ വീട്ടില്‍ നിന്നും പോയ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല, കാനന്‍ ഡിജിറ്റല്‍ മൂവി ക്യാമറ, വിദേശ നിര്‍മ്മിതമായ നാലു ബഡ്ഷീറ്റുകള്‍, 24 വിദേശ നിര്‍മ്മിത സോപ്പുകള്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നാലുപവന് തൂക്കം വരുന്ന സ്വര്‍ണമാല ഒരു മാര്‍വാടിക്ക് കൊടുത്തുവെന്നും രണ്ട് എമര്‍ജന്‍സി ലൈറ്റുകളും ഗ്രൈ ന്‍ഡറും ഏറ്റുമാനൂരില്‍ കെട്ടിട നിര് മ്മാണ തൊഴിലാളിയായ തമിഴ്നാട്ടുകാരന് കൊടുത്തുവെന്നും ഡിജിറ്റല്‍ ക്യാമറയടക്കമുള്ള ബാക്കി മോഷ ണവസ്തുക്കള് മണല്കവല ഭാഗത്തുള്ള ലൈബ്രറി കെട്ടിടത്തിന്റെ പിറകുവശത്ത് ഒളിപ്പിച്ചുവച്ചതിനുശേഷം എമര്‍ജന്‍സി ലൈറ്റ് വിറ്റ് തിരിച്ചുവന്നപ്പോള്‍ അത് ആരോ എടുത്തുകൊണ്ടുപോയെന്നും അതിനാല്‍ വിലപിടിപ്പുള്ള മോഷണവസ്തുക്കളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഉള്ള വിചിത്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് പാമ്പാടി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പരിഹാസ്യമായ ഈ അന്വേഷണറിപ്പോര്‍ട്ട് വിശ്വസിക്കാന്‍ കൂട്ടുകാരനെ പ്രഭാകരന് പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ് പ്രഭാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: