ബംഗളൂരു: ബംഗളൂരുവിലെ സ്ക്കൂളില്‍ മൂന്നര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ക്കൂള് മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നിര്‍ദ്ദേശം.
വിവിധ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കര്‍ണാടക മുഖ്യമാന്ത്രിയുടെ നിര്‍ദ്ദേശം. സംഭവ സ്ഥലമായ സ്ക്കൂളിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഒക്ടോബര്‍ 21ന് ഓര്‍ക്കിഡ് ഇന്റര്‍ നാഷണല്‍ സ്ക്കൂളില്‍ വച്ച് എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: