ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരെ സുവ നിയമം ചുമത്തണമെന്ന് ഹര്‍ജി. ബോട്ടിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സുവ ഒഴിവാക്കാനുളള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടുത്തമാസം മൂന്നിന് പരിഗണിക്കും.കടലിലെ കൊലപാതകത്തിന് വധശിക്ഷ നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്ന സുവ നിയമം നാവികര്‍ക്കു മേല്‍ ചുമത്തണമെന്നാവശ്യപ്പെട്ട് 2013 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അതിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതേസമയം, നാവികര്‍ക്കു മേല്‍ സുവ ചുമത്തരുതെന്നാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: