മറയൂര്‍ : ഊരുവിലക്കിനെത്തുടര്‍ന്ന് കീഴാന്തൂര്‍ കുടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീട് തകര്‍ത്ത സംഭവത്തില്‍ 15 പേര് അറസ്റ്റില്‍. ഊരുവിലക്കപ്പെട്ട ഹരിരാമന്‍ എന്നയാളുടെ വീടു തകര്‍ത്ത പ്രതികളെയാണ് മറയൂര്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കീഴാന്തൂര്‍ കുടി നിവാസികളായ വെറ്റിവേല്‍, മുരളി, രാജേഷ്, ഗുണശേഖരന്, വിജയന്, കാര്ത്തികേയന്, സുബ്രഹ്മണ്യന്, മണികണ്ഠന്, മേഘവര്ണ്ണന്, ശങ്കരന്, രാംകുമാര്‍, രഘുനായകം, ഭാരതിരാജ, കറുപ്പയ്യ, മഹേശ്വരന് എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ വീടാക്രമണം, സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ പത്താം തീയതി നടന്ന കീഴാന്തൂര്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഗോപാലകൃഷ്ണന് എന്ന മുന്‍ കുടിമൂപ്പനാണ് മരിച്ചത്. ഈ കേസില്‍ പ്രതിയായ ഹരിരാമന്റെ വീടാണ് അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തത്. അക്രമത്തില്‍ നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: