ലണ്ടന്‍: നരന്ദ്രമോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ബ്രിട്ടണും പങ്കാളികളാകും.യൂറോപ്യന്‍ മേഖലയുടെ പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയില്‍ ബ്രിട്ടണ് ഫോറിന് സെക്രട്ടറി ഫിലിപ് ഹമൂദാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് യൂറോപ്യന്‍ മേഖലയ്ക്കുവേണ്ടി പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച ബ്രിട്ടണില്‍ നടന്ന പരിപാടിയില്‍ 1.5 മില്യണ്‍ ഇന്ത്യന്‍ വംശജരാണ് പങ്കെടുത്തത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സുഷമ സ്വരാജിന്റെ ക്ഷണപ്രകാരമാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ബ്രിട്ടണ് അറിയിച്ചത്. സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള ഭാരതത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാകാന്‍ തയ്യാറാണെന്ന് ഫിലിപ് ഹമൂദ് പറഞ്ഞു.
സാമ്പത്തിക വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്ത് നൂറ് നഗരങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയെന്ന് സുഷമാ സ്വരാജ് പറഞ്ഞു. രാജ്യത്തെ 1.2 മില്യണ്‍ ജനങ്ങളിലധികവും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയാണ് മത്സരിക്കുന്നത്. വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ ജനസംഖ്യ ഭാരമാകാതിരിക്കാനും സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരിക്കാനും പല തരത്തിലുള്ള സെന്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ചുരുക്കിപ്പറഞ്ഞാല്‍ പുതിയൊരു സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച് എല്ലാവര്ക്കും ജോലിയും വെള്ളവും, ഭക്ഷണവും ലഭ്യമാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം, മന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി രാജ്യം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്, വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതി വര്‍ധന എന്നിവകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. എന്നാല്‍ ഇതില്‍ നിന്നുള്ള മോചനമാണ് ബിജെപി സര്‍ക്കാര്‍ നടത്തിവരുന്നത്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ഭാരതത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്,സുഷമ വ്യക്തമാക്കി.
ഭാരതം വീണ്ടും തിളങ്ങുകയാണ്. ഭാരതത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പിന്തുണയേകി ലോകരാജ്യങ്ങള്‍ വാതിലില്‍ മുട്ടുകയാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന നാലാമത്തെ വലിയ രാജ്യമാണ് ജപ്പാന്.
കഴിഞ്ഞമാസം ഇരട്ട നിക്ഷേപമാണ് അവര്‍ നടത്തിയത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിക്ഷേപം 35 ബില്യണ്‍ ഡോളറാകുമെന്നും മന്ത്രി അറിയിച്ചു.
റെയില്‍വേസ്റ്റേഷനുകളുടെ നവീകരണം, അതിവേഗ ട്രെയിനുകള്‍ എന്നിവയുടെ നവീകരണത്തിന് 20 ബില്യണ്‍ ഡോളറാണ് ചൈന നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതിനുപുറമെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ചൈന നിര്‍മ്മിക്കും. ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടണ് സര്‍ക്കാരിനെയും തങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.മെയ്ക് ഇന്‍ ഇന്ത്യ:
ബ്രിട്ടണ് പങ്കാളിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: