Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്നു വില: നടക്കുന്നത് നുണ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 08:50 am IST
inIndia

അടുത്തിടെ, മോദി സര്‍ക്കാര്‍ എങ്ങനെ 2014 ജൂലൈയിലെ മരുന്നു വിലനിയന്ത്രണ സംവിധാനങ്ങള്‍ റദ്ദാക്കിയെന്ന് വിവിധ ടിവി മാധ്യമങ്ങളിലും പത്രങ്ങളിലും ചര്‍ച്ചകളും വിവാദങ്ങളമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തിനു മുമ്പത്തെ സ്ഥിതിയിലേക്ക് മരുന്നു വില കൂടിയെന്നാണ് ഈ വാര്‍ത്തകള്‍ പറയുന്നത്. ഇത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലവും സമ്മര്‍ദ്ദവും മൂലമാണെന്നാണ് പറയപ്പെടുന്നത്.

മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍നിന്നുള്ള താല്‍പര്യങ്ങള്‍ക്ക് എത്രത്തോളം വഴങ്ങുമെന്ന് ഞങ്ങള്‍ക്കറിയില്ല. അതു സംഭവിക്കാം, സംഭവിക്കാതെയുമിരിക്കാം. എന്നാല്‍, മരുന്നവില നിയന്ത്രണം നീക്കിയെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്.

എന്‍എല്‍ഇഎം (നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിന്‍, 2011) എന്ന അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി, അസാധാരണ സാഹചര്യത്തില്‍, 2013-ലെ ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ (ഡിപിസിഒ) എന്ന മരുന്ന വിലപ നിയന്ത്രണ ഉത്തരവിലെ 19-ാം ഖണ്ഡിക പ്രകാരം സര്‍ക്കാരിന് വിലനിയന്ത്രണ വിധേയമാക്കാം.

2014 മെയ് മാസം, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ) എന്ന മരുന്നു വില നിശ്ചയിക്കല്‍ സമിതി, എന്‍എല്‍ഇഎം പട്ടികയില്‍ പെടുന്ന ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിലനിയന്ത്രിക്കുന്നതിന് 19-ാം ഖണ്ഡികയെ എങ്ങനെ വ്യാഖ്യാനിക്കാമെന്നതു സംബന്ധിച്ച് ചില മാര്‍ഗ്ഗരേഖകള്‍ ഇറക്കി. 2014 ജൂലൈ 10-ന് എന്‍പിപിഎ വാസ്തവത്തില്‍ ചെയ്തത് എന്‍എല്‍ഇഎം പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന, ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരായ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 108 എണ്ണത്തെ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയായിരുന്നു.

അതായത് 108 മരുന്നുകള്‍ നിര്‍ദ്ദിഷ്ട, പ്രഖ്യാപിത വിലയ്‌ക്കുമേല്‍ ഇടാക്കി വില്‍ക്കാന്‍ പാടില്ല. 2013 മെയ് മാസം മുതല്‍ 348 മരുന്നുകള്‍ക് വിലനിയന്ത്രണം നിലവില്‍ ഉണ്ടായിരിക്കെയാണിത്.

രാജ്യത്തിനകത്തും പുറത്തുമുള്ള മരുന്നു നിര്‍മ്മാണക്കമ്പനി സംഘങ്ങള്‍ പ്രതീക്ഷിച്ച പ്രതിഷേധകോലാഹലംതന്നെ ഉണ്ടാക്കി. 348 മരുന്നുകള്‍ക്കു വിലനിയന്ത്രണം നിലനില്‍ക്കെ, 108 മരുന്നുകള്‍ക്കുകൂടി വിലനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മരുന്നു നിര്‍മ്മാണ വ്യവസായത്തെ ഇല്ലാതാക്കുമെന്നും നിക്ഷേപാനകൂല കേന്ദ്രമെന്ന ഭാരതത്തിന്റെ പ്രതിച്ഛായക്കു മേല്‍ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കലായിരിക്കും അത് എന്നും അവര്‍ പ്രചരിപ്പിച്ചു. ഇതിനെതിരേ അവര്‍ ബോംബെ ഹൈക്കോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം പിന്‍വലിക്കണമെന്നും ഉത്തരവിന് സ്‌റ്റേ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസ് ഇപ്പോഴും തുടരുകയാണ്.

ഈ സംഘം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എങ്ങനെയാണ് വ്യവസായത്തെ തകര്‍ക്കാന്‍ പോകുന്നതെന്ന് വിവരിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്നു സംഭവിച്ചത് ഇതാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പു സെക്രട്ടറി (ഡിഒപി)യുടെ മേല്‍നോട്ടത്തിലാണ് എന്‍പിപിഎ. 2014 സപ്തംബര്‍ 22-ന് അദ്ദേഹം എന്‍പിപിഎയോട് മാര്‍ഗ്ഗരേഖകള്‍ പിന്‍വലിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടു. അങ്ങനെ, 108 പുതിയ മരുന്നുകള്‍ക്കു വിലനിയന്ത്രണം പ്രഖ്യാപിച്ചതിനു പിന്നിലെ യുക്തി വിവരിച്ചുകൊണ്ടുള്ള മാര്‍ഗ്ഗരേഖ പിന്‍വലിക്കപ്പെട്ടു. സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ സുവ്യക്തമായി അതിനെക്കുറിച്ച് വിശദീകരിച്ചിരുന്നത് മാര്‍ഗ്ഗരേഖ മാത്രമാണ്, 108 മരുന്നുകള്‍ക്കു വിലനിയന്ത്രിച്ച നടപടി പിന്‍വലിച്ചിട്ടല്ല എന്നാണ്. പക്ഷേ, എന്‍പിപിക്ക് ജീവന്‍ രക്ഷാ മരുന്നുകളില്‍ പെട്ട ചിലവയ്‌ക്ക് (ആസ്തമക്കും മലേറിയക്കും മറ്റുമെതിരായവ) പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു മാര്‍ഗ്ഗരേഖ പിന്‍വലിച്ച നടപടി തടസമായി. മരുന്നുകമ്പനികളുടെ പ്രവര്‍ത്തനവും ഫലിച്ചു!

പക്ഷേ, ഡിഒപിയുടെ നടപടിക്ക് നിയമസാധുതയുണ്ട്. അദ്ദേഹം സോളിസിറ്റര്‍ ജനറലുമായി കൂടിയാലോചിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞത് 2014 മെയ് 29-ന് ഇറക്കിയ 19-ാം ഖണ്ഡികയെക്കുറിച്ചുള്ള വിശദീകരണം കൃത്യമല്ലെന്നാണ്. അതായത് മാര്‍ഗ്ഗരേഖ പറയുന്നത് 19-ാം ഖണ്ഡിക അടിയന്തര ഘട്ടത്തിലേ വിനിയോഗിക്കാനാവൂ എന്നാണ് വ്യാഖ്യാനം പറയുന്നത്.

ചില സന്നദ്ധ സംഘടനകള്‍ ഈ വിഷയത്തില്‍ ഇടപെട്ടു. അവര്‍ പറയുന്നത് ഡിഒപിയുടെ നടപടി ജനോപകാരപ്രദമല്ലെന്നും ശരിയായില്ലെന്നും സോളിസിറ്റര്‍ ജനറലിന്റെ ഉപദേശം കൃത്യമല്ലെന്നുമാണ്.

എന്നാല്‍, ഇതിനകം ഒട്ടുമിക്ക ബുഹരാഷ്‌ട്ര കമ്പനികളും വിലനിയന്ത്രണം നടപ്പാക്കുകയും കുറഞ്ഞ വില ഏര്‍പ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ഇതിന് 2011-ലെ 348 മരുന്നുകളുടെ വില നിയന്ത്രണവുമായി ബന്ധമില്ല. ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി വിലനിയന്ത്രണം നിലവിലുണ്ട്.

നുണ പ്രചരിപ്പിക്കുന്നത് ആര്‍ക്കു വേണ്ടി?

കൊച്ചി: മരുന്നുവിലയുടെ നിയന്ത്രണം നീക്കിയിട്ടില്ല. പക്ഷേ വില നിയന്ത്രണം നീക്കിയെന്ന കുപ്രചാരണം നടത്താന്‍ പാര്‍ട്ടികളും ചില മാധ്യമങ്ങളും മത്സരിക്കുകയാണ്. ഇവര്‍ വാസ്തവത്തില്‍ കേന്ദ്രത്തിലെ മമോദി സര്‍ക്കാരിനോടുള്ള ശത്രുതയാണോ പ്രകടിപ്പിക്കുന്നത്, അതോ ചില മരുന്നു കമ്പനികള്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയാണോ.

മരുന്നു വിലകൂടിയെന്ന വാര്‍ത്തകളും ചര്‍ച്ചകളും നടന്നിട്ടും ജനങ്ങക്കു പ്രതിഷേധമില്ലെന്ന വാദമാണ് ഇപ്പോള്‍ ചില വന്‍കിട മരുന്ന കമ്പനികളുടെ ലോബികള്‍ പ്രചരിപ്പിക്കുന്നത്. മരുന്നു വില നിയന്ത്രണം 348 മരുന്നുകള്‍ക്കു പുറമേ 108 എണ്ണത്തിനുകൂടി ബാധകമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരേ കോടതിയില്‍ കേസു വാദിക്കുന്ന കമ്പനികള്‍ ഇനി നിരത്താന്‍ പോകുന്ന വാദം ജനങ്ങള്‍ക്കു പ്രതിഷേധമില്ലെന്നതാണ്.

വാസ്തവത്തില്‍ ഒരു മരുന്നിനും വിലകൂടിയിട്ടില്ല. മാത്രമല്ല, പലതിനും കുറയുകയാണ് ചെയ്തിരിക്കുന്നത്. കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വില നിയന്ത്രിച്ചു. ഇതു മരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ ബാധകമാക്കി. പക്ഷേ, കേരളത്തില്‍ നടക്കുന്ന വമ്പിച്ച കുപ്രാചരണത്തിന്റെ പശ്ചാത്തലത്തില്‍ ചില മെഡിക്കല്‍ സ്‌റ്റോറുകള്‍ രോഗികളില്‍നിന്നു കൂടുതല്‍ വില ഈടാക്കിത്തുടങ്ങിയിട്ടുമുണ്ട്. ഓരോ മരുന്നുകള്‍ക്കും കൃത്യമായ വിലയും വിവരവും സംബന്ധിച്ച് വിശദമായ ബില്‍ നല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്കാണ് വാസ്തവത്തില്‍ കൊയ്‌ത്തുകാലം. അവര്‍ മരുന്നു വിലവര്‍ദ്ധനയുണ്ടെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിബില്ലില്‍ വന്‍ വര്‍ദ്ധന ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.

ചുരുക്കത്തില്‍ കേരളത്തിലെ ചില മാദ്ധ്യമങ്ങളും അവയില്‍ എഴുതുന്ന ബുദ്ധിജീവികളും വാസ്തവത്തില്‍ സഹായിക്കുന്നത് മരുന്നു നിര്‍മ്മാണക്കാരായ ബഹുരാഷ്‌ട്ര കുത്തകകളെയും സ്വകാര്യ ആശുപത്രി ക്കച്ചവടക്കാരേയും മറ്റുമാണ്.അടുത്തിടെ, മോദി സര്‍ക്കാര്‍ എങ്ങനെ 2014 ജൂലൈയിലെ മരുന്നു വിലനിയന്ത്രണ സംവിധാനങ്ങള്‍ റദ്ദാക്കിയെന്ന് വിവിധ ടിവി മാധ്യമങ്ങളിലും പത്രങ്ങളിലും ചര്‍ച്ചകളും വിവാദങ്ങളമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തിനു മുമ്പത്തെ സ്ഥിതിയിലേക്ക് മരുന്നു വില കൂടിയെന്നാണ് ഈ വാര്‍ത്തകള്‍ പറയുന്നത്. ഇത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലവും സമ്മര്‍ദ്ദവും മൂലമാണെന്നാണ് പറയപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.