Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുര്‍വേദത്തെ മുഖ്യധാരാ ചികിത്സാരീതിയാക്കി ഉയര്‍ത്താന്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 06:59 am IST
inIndia

ന്യൂദല്‍ഹി: പാരമ്പര്യ ചികില്‍സയുമായി ബന്ധപ്പെട്ട ലോകത്തെ ഏറ്റവും വലിയ പരിപാടിയാണ് നവംബര്‍ 6 മുതല്‍ 9 വരെ ദല്‍ഹിയില്‍ നടക്കുന്ന ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ്.ആയുര്‍വേദ പണ്ഡിതര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒത്തുചേരാനും ശാസ്ത്രീയവിഷയങ്ങളിലും അടിസ്ഥാന- പരമ്പരാഗത ശാസ്ത്രങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യാനുമുള്ള ഇടമായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ലോക ആയുര്‍വ്വേദ കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. ആധുനിക ജീവിതരീതിയുമായി താദാത്മ്യപ്പെടുത്തുന്നതിനൊപ്പം ആയുര്‍വേദത്തെ മുഖ്യധാരാ ചികില്‍സാരീതിയാക്കി മാറ്റേണ്ടതിന്റെ ആവശ്യകതകളും ആയുര്‍വ്വേദ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

ശ്രീലങ്ക, ജര്‍മനി, അമേരിക്ക, ഇറ്റലി, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, റഷ്യ, അര്‍ജന്റീന തുടങ്ങിയവ 30ലേറെ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരും തോളുരുമ്മുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏഴ് ആയുര്‍വേദ സര്‍വ്വകലാശാലകളും 270 ആയുര്‍വേദ കോളജുകളും അവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരും പങ്കെടുക്കുന്നു.

ആമുഖ പ്രഭാഷണങ്ങള്‍, വിദേശ രാജ്യങ്ങളിലെ മന്ത്രിമാരുടെ അവതരണങ്ങള്‍, ബിസിനസ് ടു ബിസിനസ് സംഗമം, സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ സമ്മേളനം, പാണ്ഡിതരുടെയും ഗവേഷകരുടെയും യോഗം, പാരമ്പര്യവൈദ്യന്മാരുടെ സംഗമം, രാജ്യാന്തര പ്രതിനിധികളുടെ ഒത്തുചേരല്‍ എന്നിവയാണ് നാലുദിവസത്തെ പരിപാടിയിലെ ആകര്‍ഷകഘടകങ്ങള്‍. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ഔഷധസസ്യങ്ങളെപ്പറ്റിയുള്ള സെമിനാറും പരിപാടിയുടെ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

ആയുഷിനെക്കൂടാതെ ഡാബര്‍, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല, ശ്രീ ധൂതപാപേശ്വര്‍ ബൈദ്യനാഥ്, ഇമാമി ഹിമാലയ, ധാത്രി തുടങ്ങി 250ലേറെ പ്രമുഖ ആയുര്‍വേദ കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫാര്‍മ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബയര്‍ സെല്ലര്‍ മീറ്റിലൂടെ 20ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 50 രാജ്യാന്തര ബയര്‍മാരുമായുള്ള കൂടിക്കാഴ്ചക്കാണ് ഇന്ത്യയിലെ ആയുഷ് ഇന്‍ഡസ്ട്രിയിലെ മികച്ച വില്‍പനക്കാര്‍ക്ക് അവസരമൊരുങ്ങുന്നത്.

ആര്യവൈദ്യശാലയുടെ പഞ്ചകര്‍മയിലുള്ള പരിശീലനക്കളരി, മൃഗആയുര്‍വേദത്തില്‍ ശില്‍പശാല, നൈപുണ്യവികസന ശില്‍പാലകള്‍, ആയുഷ് ക്ലിനിക്ക്, പോസ്റ്റര്‍ അവതരണങ്ങള്‍ തുടങ്ങിയവയും ശ്രീ ധൂതപാപേശ്വര്‍ ജ്യോതിഷ്മതി ഓള്‍ ഇന്ത്യ ഇന്റര്‍കൊളീജിയറ്റ് ആയുര്‍വേദ ക്വിസ്സും പരിപാടിയോടനുബന്ധിച്ചുണ്ടാകും.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഹെല്‍ത്ത് ചെക്കപ്പും സൗജന്യ മരുന്നുവിതരണവും സന്ദര്‍ശകര്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സാംസ്‌കാരികപരിപാടികളും അരങ്ങേറും.

അയ്യായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ പൈതൃക ചികില്‍സാരീതിയായ ആയുര്‍വേദം ആരോഗ്യത്തോടും സൗഖ്യത്തോടുമുള്ള അതിന്റെ സമഗ്രസമീപനത്തിലൂടെ പ്രശസ്തമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

വിദഗ്‌ദ്ധര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ദേശീയ, അന്തര്‍ദേശീയ ശാസ്ത്രജ്ഞര്‍ക്കുള്ള ഏറ്റവും വലിയ അവസരം കൂടിയാണ് ഈ പരിപാടിയിലൂടെ ലഭ്യമാകുന്നതെന്ന് കോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍മാനും ആയുഷ് വകുപ്പിന്റെ സെക്രട്ടറിയുമായ നിലഞ്ജന്‍ സന്യാല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.