ഇടുക്കി : വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കരിമ്പനില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച നടപടി വിവാദത്തില്‍. ഒരു മതസംഘടനയുടെ മാത്രം പ്രതിനിധിയായ ബിഷപ്പിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിലൂടെ പ്രോട്ടോകോള്‍ ലംഘനമാണ് നടന്നിരിക്കുന്നത്. പഞ്ചായത്ത് പദ്ധതി വിഹിതമായ 19 ലക്ഷവും ലോക ബാങ്ക് വിഹിതമായ 11,60000 രൂപയും റോഷി അഗസ്റ്റിന് എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് 7.5 ലക്ഷം രൂപയും അനുവദിച്ചാണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത്.
ജനപ്രതിനിധികള്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഉദ്ഘാടന ചടങ്ങ് നടത്തിയില്ല. ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെ യുഡിഎഫ് അനുകൂല നിലപാടിലെത്തിക്കാനാണ് റോഷി അഗസ്റ്റിന് എം.എല്‍.എ. ഇടപെട്ട് വിവാദ നീക്കം നടത്തിയതെന്നാണ് ആക്ഷേപം. ജില്ലാ ഭരണകൂടം സംഭവത്തില്‍ ഉറക്കം നടിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, പ്രകൃതിസംരക്ഷണവേദി സംസ്ഥാന അദ്ധ്യക്ഷന്‍ എം.എന്‍. ജയചന്ദ്രന് എന്നിവര്‍ ആരോപിച്ചു. മതപ്രീണനം നടത്തുന്ന ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: