ചെന്നൈ: കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെയും ആശംസകള്‍ക്ക് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിത നന്ദി പറഞ്ഞു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് ചെന്നയില്‍ എത്തിയ ജയലളിതക്ക് കേന്ദ്രമന്ത്രിയും രജനികാന്തും എത്രയും പെട്ടെന്ന് അവര്‍ ശക്തയായി തിരിച്ചെത്തട്ടയെന്ന് ആശംസിച്ച് കത്തെഴുതിയിരുന്നു. അതിനുള്ള മറുപടിയിലാണ് ജയലളിത രണ്ട് പേര്‍ക്കും നന്ദിയറിയിച്ചിരിക്കുന്നത്.
മനേക ഗാന്ധിയുടെ കത്ത് തന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായും അവര്‍ പറഞ്ഞു. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും തന്നെ ഓര്‍ത്ത് സ്വാന്തനിപ്പിച്ചതിലും സന്തോഷം രേഖപ്പെടുത്തി.
















