കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയില്‍ യുവതിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് തീവണ്ടിയില്‍ പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവണ്ടിയില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു, യുവതിയുടെ നിലവിളി കേട്ടെത്തിയ റെയില്‍വേ പൊലീസ് അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം നടന്ന ബോഗി മാറ്റി മറ്റൊരെണ്ണം ഘടിപ്പിച്ച ശേഷം തീവണ്ടി യാത്ര പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: