Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോണ്‍ഗ്രസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടില്ല; എസ്‌ഐയുടെ സ്ഥലംമാറ്റത്തില്‍ ജനങ്ങള്‍ക്കും ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 09:21 pm IST
in Pathanamthitta

പത്തനംതിട്ട: സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെയും മുഖംനോക്കാതെയും നടപടി സ്വീകരിച്ച് സല്‍പ്പേര് നേടിയ പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്.ഐ ജി.പി മനുരാജിനെ സ്ഥലംമാറ്റിയതില്‍ ജനങ്ങള്‍ക്കും ആശങ്ക. ക്രമസമാധാന പാലത്തിലും മോഷണ കേസുകളടക്കം നിരവധി കേസുകളുടെ അന്വേഷണത്തിലൂടെയും ജനപ്രിയനായിരുന്നെങ്കിലും എംഎല്‍എ കെ.ശിവദാസന്‍നായരുടേയും, കോണ്‍ഗ്രസ് നേതാക്കളുടേയും കണ്ണിലെ കരടായിരുന്നു എസ്.ഐ മനുരാജ്. രാഷ്‌ട്രീയ യജമാനന്മാരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരന്ന ഇദ്ദേഹത്തെ തൃശൂരിലെ ഇന്ത്യാ റിസര്‍വ്വ് ബെറ്റാലിയനിലേക്കാണ് മാറ്റിയിരിക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തിലാണ് എസ്.ഐ പത്തനംതിട്ടയില്‍ നിന്നും തെറിപ്പിക്കാന്‍ ചരടുവലിച്ചത്. അടുത്തകാലത്ത് ഉണ്ടായ ചില കേസുകളും അതുമായി ബന്ധപ്പെട്ട അറസ്റ്റുകളുമാണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ആഭ്യന്തര വകുപ്പ് കൈയാളുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും എംഎല്‍എയുടേയും ഇംഗിതത്തിന് അനുസരിച്ച് തുള്ളുന്ന ആള്‍ക്കുമാത്രമേ എസ്.ഐയായി പത്തനംതിട്ടയില്‍ തുടരാന്‍ കഴിയൂ എന്ന സന്ദേശംകൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അടിപിടികേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് ഷെഫീക്കിനെ വാറന്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം എസ്.ഐയ്‌ക്ക് എതിരേ തിരിഞ്ഞത്. വാറണ്ട് പ്രതിയായിട്ടും യൂത്ത് നേതാവ് നിരന്തരം ശുപാര്‍ശകളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട എസ്.ഐ കേസില്‍ ജാമ്യം എടുക്കാന്‍ പലതവണ നിര്‍ദ്ദേശിച്ചെങ്കിലും അത് അവഗണിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യേണ്ടിവന്നത്. ഇയാളെ വിട്ടയയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. വെട്ടിപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് വീട്ടമ്മയെ കൊള്ളയടിച്ച സംഭവത്തില്‍ നാല് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതാണ് മറ്റൊരു പ്രശ്‌നം. ഇവരെ വിട്ടയ്‌ക്കാന്‍ എസ്.ഐയുടെ മേല്‍ വലിയ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടായത്. എന്നാല്‍ നിയമത്തില്‍ ഉറച്ച് നിന്ന എസ്.ഐയുടെ നിലപാടില്‍ ഭരണക്ഷി നേടാക്കള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. വടശ്ശേരിക്കര കുമ്പളാത്തമണ്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് ഇപ്പോള്‍ എസ്.ഐ മനുരാജിന്റെ സ്ഥലംമാറ്റം വേഗത്തിലാക്കാന്‍ തല്‍പരകക്ഷികളെ പ്രരിപ്പിച്ചത്. രോഗശാന്തിക്കായി നടത്തിയ പൂജകള്‍ക്കിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയില്‍ പിതാവടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതൃസഹോദരനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായ പുത്തന്‍പീടിക സ്വദേശി വത്സനെ ഈ കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എയും എസ്.ഐയ്‌ക്കെതിരേ അവസാന അങ്കത്തിനിറങ്ങിയത്. ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ വന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും എസ്‌ഐ വഴിപ്പെട്ടില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയെപോലും കേസില്‍ നിന്നും രക്ഷപെടുത്താന്‍ കഴിയാതിരുന്നത് വലിയ അഭിമാനപ്രശ്‌നമായാണ് കോണ്‍ഗ്രസ് നേതൃത്വവും കണ്ടത്. ഈ അതൃപ്തിയാണ് എസ്.ഐയുടെ തൃശൂരിലേക്കുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നും വ്യക്തം. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനാണ് എസ്.ഐ എ സ്ഥലം മാറ്റിയതെന്നും സൂചനയുണ്ട്. ഈ നടപടിക്കെതിരേ പോലീസിനുള്ളിലും അമര്‍ഷം പുകയുകയാണ്. എന്നാല്‍ ഇതോടൊപ്പം സിഐ എം.ആര്‍.മധുബാബുവിനേയും സ്ഥലം മാറ്റാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം ആരംഭിച്ചതായും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.