Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ആഹ്വാനം ചെയ്തു; ഖാദി മേഖല ഉണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 08:00 am IST
inIndia

ന്യൂദല്‍ഹി: ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനുകൂലമായ പ്രതികരണം. ഇതിലൂടെ ഖാദി വില്‍പ്പനയില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഖാദി മേഖലയുടെ പ്രചാരണം ശക്തിപ്പെടുത്താറുണ്ട്. നവംബര്‍ 14 വരെ വില്‍പ്പനയും തുടരും. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് ഈ മേഖലയ്‌ക്ക് കരുത്ത് പകര്‍ന്നത്. പ്രത്യേകിച്ച് സര്‍ക്കാരിന്റെ ഖാദി യൂണിറ്റുകളില്‍ വലിയ വിപണനമാണ് നടക്കുന്നത്. ഒരു ഖാദി യൂണിറ്റില്‍ ഒരു ദിവസം 50,000 രൂപയുടെ വില്‍പ്പന നടക്കുന്നുണ്ടെന്ന് പൂനെയിലെ ഖാദിഗ്രാം ഉദ്യോഗ് സഹകാര്‍ വന്ദന ധാംകാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആഹ്വാനമല്ലാതെ മറ്റ് യാതൊരു തരത്തിലുള്ള പരസ്യങ്ങളും ഇതിനുവേണ്ടി നല്‍കിയിട്ടില്ലെന്ന് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മുംബൈയില്‍ മാത്രം ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ 138 സ്റ്റാളുകളാണുള്ളത്. ഇവിടെ നിത്യേന 7-8 ലക്ഷം വരെ വില്‍പ്പന നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 2 മുതല്‍ 3 ലക്ഷം വരെയായിരുന്നുവെന്ന് ഖാദി വില്ലേജ് ഉദ്യോഗസ്ഥന്‍ രാജന്‍ ബാബു പറഞ്ഞു. മോദിയുടെ ആഹ്വാനത്തിനുശേഷം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹിയിലെ ഖാദി യൂണിറ്റുകളിലെ ഒരു ദിവസത്തെ വില്‍പ്പന 50 ലക്ഷമായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 7,000 ഔട്ട്‌ലെറ്റുകളിലെ വില്‍പ്പന വന്‍ തോതില്‍ ഉയര്‍ന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പൂനെയിലെ ജനതാ ഖാദി ബസാറില്‍ മാത്രം കഴിഞ്ഞ ഒന്നരമാസത്തിനിടെ 20 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്. സിനിമ, രാഷ്‌ട്രീയം എന്നുവേണ്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങി. ഗുണമേന്മയാണ് ഖാദിയിലേക്ക് എല്ലാവരെയും അടുപ്പിക്കുന്നത്.

രാജ്യത്തെ ഖാദി മേഖലയുടെ പുനരുദ്ധാരണത്തിന് പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി അധികാരത്തിലെത്തിയപ്പോള്‍ തന്നെ ആഹ്വാനം ചെയ്തിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തില്‍ ഖാദി വാങ്ങൂ, ഖാദിയെ പ്രോത്സാഹിപ്പിക്കൂ എന്ന യുവാക്കളോടുള്ള ആഹ്വാനം ഏറെ പ്രയോജനകരമായി. ഇതിനുശേഷം പൂനെയിലെ ഖാദി വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ വലുതായിരുന്നു ഇത്. പൂനെയിലെ ഖാദി ബസാറിലെ കഴിഞ്ഞ ഒരു മാസത്തെ വില്‍പ്പന 20 ലക്ഷമായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധനവാണുണ്ടായതെന്നും അതിന്റെ ഉടമയായ ശ്യം ജാനു പറഞ്ഞു.

നിരവധി പേര്‍ ഖാദി ടവലുകള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയത് ആശാവഹമാണ്. സ്വദേശി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് മഹാത്മാഗാന്ധിക്കുശേഷം ജനങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രധാന നേതാവാണ് നരേന്ദ്രമോദിയെന്ന് നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഷോപ്പ് ഉടമ പറഞ്ഞു. മാത്രമല്ല, ഖാദിയുടെ പുനരുദ്ധാരണത്തിന് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയും ഏറെ പ്രാമുഖ്യം നല്‍കിയിരുന്നു. അതിനുശേഷം, മോദിയുടെ ഖാദി ഉപയോഗിക്കാനുള്ള ആഹ്വാനം ജനങ്ങളില്‍ വന്‍ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് വില്‍പ്പനയിലെ കണക്കുകളും സൂചിപ്പിക്കുന്നത്.

ഖാദി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് അസിസ്റ്റന്റ് പദ്ധതിക്ക് രൂപം നല്‍കിയതായി കെ.വി.ഐ.സി ഡയറക്ടര്‍ പറഞ്ഞു. മുഴുവന്‍ ഖാദി തൊഴിലാളികളും ഈ പദ്ധതിക്ക് കീഴില്‍ വരും.

2012-13ല്‍ 21,119 ഖാദി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഏകദേശം പത്തരലക്ഷത്തോളം പരോക്ഷമായും ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ഇതിലൂടെ 459.18 കോടിയില്‍ നിന്ന് 761.93 കോടി രൂപ നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നക്‌സല്‍ സാന്നിധ്യമുള്ള മേഖലകളിലെ ഖാദി മേഖലയെ ശക്തിപ്പെടുത്താനും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.