ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ദീപാവലി നിശബ്ദമായ ആഘോഷമാക്കിമാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.ഇക്കുറി ദല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും അദ്ദേഹം ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങിനോട് അഭ്യര്‍ഥിച്ചു.രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ ദീപാവലി നിശബ്ദമായാണ് ആഘോഷിക്കുന്നത്.
ജനവാസ മേഖലയില്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി 2005 ജൂലൈയില്‍ സുപ്രീം കോടതി ഉത്തവുമിട്ടിട്ടുണ്ട്. ഡോ.ഹര്‍ഷവര്‍ദ്ധന്‍ ഗവര്‍ണ്ണര്‍ക്ക് അയച്ച ഇമെയിലില്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രായോഗികമായി ദല്‍ഹിയില്‍ നടപ്പാക്കിയിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കിയിരിക്കുന്നു. താങ്കളുടെ നിര്‍ദ്ദേശത്തില്‍ ദല്‍ഹിയിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നു, കേന്ദ്രമന്ത്രി തുടര്‍ന്നു. ദേശവ്യാപകമായി ശബ്ദമലിനീകരണം തടയാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.പടക്കം വലിയ ശബ്ദമലിനീകരണമാണ് ഉണ്ടാക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇത് ചെവിക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും മന്ത്രി തുടര്‍ന്നു.
















