ന്യൂദല്‍ഹി: റോഡില്‍ അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് കമ്മീഷണറെ പ്രശനക്കാര്‍ മര്‍ദ്ദിച്ചവശനാക്കി. ഇന്നലെ സൗത്ത് ദല്‍ഹി ലോധി റോഡ് ശ്മശാനത്തിനു സമീപത്തു വെച്ചായിരുന്നു സംഭവം. പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അമിത് സിങ് ലോധി റോഡിലെ ഓഫീസിലേക്ക് പോകുംവഴി അപകടമുണ്ടായതിനെ തുടര്‍ന്ന് കാര്‍, ബൈക്ക് യാത്രികര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. വണ്ടിനിര്‍ത്തി ഇത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രോഷാകുലരായ പ്രശ്‌നക്കാര്‍ പിന്നീട് സിങ്ങിനു നേരെ കല്ലെറിഞ്ഞും കമ്പികൊണ്ടും ആക്രമിക്കുകയായിരുന്നു. സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പ്രശ്‌നക്കാരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിംങ്ങിനെ എഐഐഎംഎസില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു.
















