പാട്‌ന: പെണ്‍കുട്ടികളെ മദ്രസയില്‍ പ്രവേശിപ്പിക്കാത്ത സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ വിശദ്ദീകരണം തേടി. ബീഹാറിലെ നളന്ദ ജില്ലയിലുള്ള മദ്രസയിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിക്ഷേധിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് വിശദ്ദീകരണം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളെ മദ്രസയില്‍ നിന്നും വിലക്കുകയല്ല, മറിച്ച് ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തുകയാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു മദ്രസ അധികൃതരുടെ വിശദ്ദീകരണം.
മദ്രസയുടെ നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് വിശദ്ദീകരണം തേടിയിരുന്നു.
















