കല്‍പ്പറ്റ : വയനാട് ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രണ്ടായിരംപേര് ബിജെപിയിലേക്ക്. 17ന് വൈകീട്ട് നാല് മണിക്ക് ബത്തേരിയില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നവാഗതരെ സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയും സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളുടെ ജനവഞ്ചനയിലും ജനവിരുദ്ധനയങ്ങളിലും മനംമടുത്താണ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നത്. സിപിഎമ്മിന്റെ വര്‍ഗ്ഗ-ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരും മതന്യൂനപക്ഷത്തില്പ്പെട്ടവരുമടക്കമാണ് ബിജെപിയില്‍ ചേരുന്നതെന്ന് ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന് പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്ന് 225 പേരും കല്‍പ്പറ്റയില്‍ നിന്ന് 480 പേരും ബത്തേരിയില്‍ നിന്ന് ആയിരത്തിലധികം പേരുമാണ് ബിജെപിയില്‍ ചേരുന്നത്.
ബത്തേരി നിയോജക മണ്ഡലത്തിലെ ബത്തേരി ഗ്രാമപഞ്ചായത്തിലെ 50, പൂതാടിയില്‍ 250 മുള്ളന്‍ക്കൊല്ലിയില്‍ 200, പുല്‍പ്പള്ളിയില്‍ 200, നൂല്‍പ്പുഴയില്‍ 100, നെന്മേനിയില് 110 പേരുമാണ് ബിജെപിയില്‍ ചേരും. ജില്ലാപ്രസിഡണ്ട് കെ.സദാന്ദന്, ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മധു, സെക്രട്ടറി കെ.പ്രേമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: