ബംഗളൂരു: കന്നടയില്‍ സംസാരിക്കാത്തതിന് മണിപ്പൂരുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ ബംഗളൂരുവില്‍ തല്ലിച്ചതച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
താനും സുഹൃത്തുക്കളും അത്താഴം കഴിക്കാന്‍ പോകുമ്പോഴാണ് ഒരു സംഘം കല്ലുകളുമായി തങ്ങളെ നേരിട്ടതെന്ന് പരിക്കേറ്റ മൈക്കിള്‍ ഹാവോകിപ്പ് പറഞ്ഞു.
നിങ്ങള്‍ കര്‍ണാടക ഭക്ഷണമാണ് കഴിക്കുന്നത്.
ജീവിക്കുന്നത് കര്‍ണ്ണാടയിലും. നിങ്ങള്‍ കന്നട സംസാരിക്കണം. അല്ലെങ്കില്‍ മടങ്ങിപ്പൊക്കോളണം എന്നു പറഞ്ഞാണ് സംഘം ഇവരെ ആക്രമിച്ചത്.26 കാരനായ മൈക്കിളിന് തലയ്‌ക്കാണ് പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
















