ന്യൂദല്‍ഹി: അനുവാദമില്ലാതെ ചാനലില്‍ അഭിമുഖം നല്‍കിയ അമേരിക്കയിലെ മുന്‍ഭാരത നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ നടപടി വന്നേക്കും. ഇപ്പോള്‍ ന്യൂദല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന ദേവയാനി ന്യൂയോര്‍ക്കില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് ഒരു ടിവി ചാനലിന് അഭിമുഖം നല്‍കിയത്.
ഭാരതവും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചാനലില്‍ ചര്‍ച്ചചെയ്തതാണ് വിവാദമായത്. അമേരിക്കയില്‍ അറസ്റ്റിലായതും അവിടെ അനുഭവിക്കേണ്ടിവന്നതുമായ പ്രശ്‌നങ്ങളാണ് അഭിമുഖത്തില്‍.
ചാനലില്‍ അഭിമുഖം നടത്താന്‍ ദേവയാനിക്ക് അനുമതി നല്‍കിയിരുന്നില്ലായെന്ന് വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. അതേ സമയം പ്രശ്‌നത്തെക്കുറിച്ച കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല, ഇത് ഒരു ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
















