ലക്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാംനായിക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി രാജ്ഭവനില്‍ കൂടിക്കാഴ്ചനടത്തി. ഗവര്‍ണറുടെ ക്ഷണമനുസരിച്ചുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നു ഇത്. സര്‍സംഘചാലകിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന് രാജ്ഭവനില്‍ വിരുന്നും നല്‍കി.
ഗവര്‍ണറുമായുള്ള സര്‍സംഘചാലകിന്റെ ചര്‍ച്ച എന്തായിരുന്നുവെന്ന് അറിയില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗവര്‍ണറും സര്‍സംഘചാലകും തമ്മില്‍ നീണ്ടവര്‍ഷത്തെ ബന്ധമുണ്ട്. രണ്ട് പേരും മഹാരാഷ്‌ട്രയില്‍ നിന്നുള്ളവരാണ്. അത്‌കൊണ്ട് തന്നെ വ്യക്തിപരമായ ക്ഷണമായിരുന്നു ഗവര്‍ണറുടെത്.
ആര്‍എസ്എസിന്റെ കേന്ദ്രീയ കാര്യകാരി മണ്ഡല്‍ 17 മുതല്‍ 19 വരെ ഇവിടെ നടക്കുകയാണ്. സംഘത്തിന്റെ തലമുതിര്‍ന്ന കാര്യകര്‍ത്താക്കളെല്ലാം തന്നെ ഇവിടെ എത്തുന്നുണ്ട്. സംഘ അധികാരികളായ സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, സുരേഷ് ജോഷി ഭയ്യാജി, മന്‍മോഹന്‍ വൈദ്യ തുടങ്ങിയവര്‍ നിരലാ നഗര്‍ സരസ്വതി കുഞ്ചില്‍ നടക്കുന്ന കാര്യകാരി മണ്ഡലില്‍ പങ്കെടുക്കുന്നുണ്ട്.
ഐഎസ്‌ഐഎസ് ഭീകരന്‍മാരുടെ ഭീക്ഷണി, ഭാരത,പാക്കിസ്ഥാന്‍,ചൈന അതിര്‍ത്തി സംഘര്‍ഷം, ആഭ്യന്തര ഭീകരവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള രാഷ്‌ട്രീയ സ്ഥിതി വിശേഷങ്ങളും ചര്‍ച്ച ചെയ്യും.
















