ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപിക്ക് 110 സീറ്റുകള്‍ ലഭിക്കുമെന്ന് സീ-തലീം റിസേര്‍ച്ച് ഫൗണ്ടേഷന് അഭിപ്രായ സര്‍വ്വേ ഫലം. 288അംഗ അസംബ്ലിയില്‍ കോണ്‍ഗ്രസിന് 68 സീറ്റുകളും ശിവസേനയ്ക്ക് 52 സീറ്റുകളും ലഭിക്കും. എന്‍സിപിക്ക് 39 സീറ്റുകളിലും വിജയിക്കാനാകുമെന്ന് സര്‍വ്വേ പറയുന്നു.
സംസ്ഥാനത്തെ പകുതിയിലധികം വോട്ടര്‍മാരും നിലവിലുള്ള കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരാണ്. വിലക്കയറ്റവും നാണയപ്പെരുപ്പവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 75 ശതമാനം ജനങ്ങളും കരുതുന്നു.
















