കഞ്ഞിക്കുഴി : കട്ടിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ സംഘര്‍ഷം. പുരോഹിതന്റെ കാര്‍ തകര്‍ത്തു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പ്പെട്ട പുരോഹിതന് പള്ളിയില്‍ എത്തിയപ്പോള്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട സംഘം കാര്‍ തടഞ്ഞു. ഇത് വകവയ്ക്കാതെ മുന്നോട്ടു നീങ്ങിയപ്പോള്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. നാളുകളായി ഈ പള്ളിയെച്ചൊല്ലി ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഭവത്തില്‍ കഞ്ഞിക്കുഴി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുരോഹിതന്റെ കാര്‍ തകര്‍ത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: