ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.തിരച്ചിലിനിടെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് 30 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന് കൊല്ലപ്പെട്ടത്.
കുപ്വാര ജില്ലയിലെ പിത ഗ്രാമത്തിന് സമീപമുള്ള കാട്ടില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സൈന്യം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.
സൈന്യവും ഭീകരരും തമ്മിലുള്ള തുടര്‍ച്ചയായ വെടിവയ്പ്പിലാണ് സൈനികന് കൊല്ലപ്പെട്ടത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസം മുമ്പ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈനികര്‍ വധിച്ചിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: