Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലീലാതിലകമായ് അച്യുതമായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 05:27 pm IST
inVaradyam

ചുവടെ നില്‍ക്കുന്ന കാക്കപ്പൂപോലും സൂര്യകാന്തിക്കൊപ്പം ധ്യാനിക്കുന്നുണ്ട് സൂര്യനെ. ചിലര്‍ ജീവിക്കുന്നതുകൊണ്ടാണ് നമ്മുടെ വെളിവും വെട്ടവും കൂടുന്നത്. അത്തരം വലിയ ജന്മങ്ങളുടെ കാലത്താണ് നമ്മളുള്ളതെന്നു പറയുന്നതു തന്നെ എത്ര ഭാഗ്യം. മലയാള വിമര്‍ശന തറവാട്ടിലും അദ്ധ്യാപക ലോകത്തും മാതൃപിതൃഗുരു സ്വരൂപങ്ങളായ ലീലാവതി ടീച്ചറും അച്യുതന്‍ മാഷുമാണ് ഈ ഭാഗ്യം. ശതാഭിഷേക നിറവിലായ ഇവരെ കണ്ടുകൊണ്ടാവണം ഒരു പക്ഷെ ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ വെളിച്ചത്തിന്റെ പാല്‍ക്കടല്‍ തീര്‍ത്തത്.

സുകൃതമാണ് മനുഷ്യ ജന്മം. അതിലും സുകൃതമാണ് ഗുരു ജീവിതം. മഹാരാജാസിന്റെ സന്തതികള്‍ ലോകത്തെമ്പാടുമുണ്ട്; അന്തസിന്റെ അഹങ്കാരവുമായി. തങ്ങള്‍ ലീലാവതി ടീച്ചറിന്റെയും അച്യുതന്‍ മാഷിന്റെയും ശിഷ്യരാണെന്ന അഭിമാനം അതിലേറെയും. പതിനായിരങ്ങളെ അക്ഷരങ്ങളുടെ കൈപിടിച്ച് നടത്തിയിട്ടുണ്ട് ഈ ടീച്ചറും മാഷും. അറിവിന്റെ ആകാശവും വായനയുടെ കടലാഴവും ഇവര്‍ കുട്ടികള്‍ക്ക് നല്‍കി. ഇവരുടെ ക്ലാസുകളില്‍ സരസ്വതി കവിതയായും കഥയായും വിമര്‍ശനമായും വേഷമിട്ട് നൃത്തമാടി. വാക്കുകളുടെ വകതിരിവ് വിദ്യാര്‍ത്ഥികള്‍ പഠിച്ചതും ഈ ഗുരുക്കന്മാരുടെ നാവില്‍ നിന്ന്.

മറ്റ് ഭാഷകളിലും വിഷയങ്ങളിലും വിദഗ്ധ അദ്ധ്യാപകരുണ്ടെങ്കിലും മലയാള വിഭാഗമാണ് മഹാരാജാസിന്റെ കിരീടവും ചെങ്കോലും. സാഹിത്യവും കലയുമായി മലയാളം ഈ കോളേജിന് നല്‍കുന്ന മേല്‍വിലാസം ചെറുതല്ല. ഇത്തരം നെറ്റിപ്പട്ടത്തിന് ലീലാവതി ടീച്ചറും അച്യുതന്‍ മാഷും പോലുള്ള എഴുത്തുകാരായ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ട്. ഇവരുടേത് പഠിപ്പിക്കലല്ല. അനുഭവിപ്പിക്കലാണ്. അതുകൊണ്ടാണ് മലര്‍ക്കെ തുറന്ന വാതില്‍ക്കലും ജനല്‍ക്കലും കണ്ണും കാതും കൂര്‍പ്പിച്ച് മറ്റ് ക്ലാസുകളില്‍ നിന്നു പോലും കുട്ടികള്‍ ഓടിയെത്തി കൂട്ടം കൂടുന്നത്. ചിത്രശലഭം പോലെ പറന്ന് പറന്ന് വന്‍ തരംഗദൈര്‍ഘ്യം സൃഷ്ടിക്കുന്ന ഇത്തരം ക്ലാസുകള്‍ എന്നും മുദ്രാമഹാരാജകീയം തന്നെ.

അദ്ധ്യാപനം പ്രതിഭയാക്കിയവര്‍ക്കിടയില്‍ കൗതുകത്തിന്റെ പ്രഹേളിക പോലെ പേരിനൊപ്പം ‘എം’ചാര്‍ത്തിയവര്‍ നിരവധിയുണ്ട് മഹാരാജാസില്‍. എം.കൃഷ്ണന്‍ നായര്‍, എം.തോമസ് മാത്യു, എം.ലീലാവതി, എം. അച്യുതന്‍. ഇനിയും നീളും ഈ നിര.

ജീവിതം അഗ്‌നിപരീക്ഷണങ്ങളുടെ ചെങ്കുത്തായ കൊടിമുടിത്തുമ്പില്‍ കൊളുത്തിയാടുമ്പോഴും മഹാരാജാസിലെ വര്‍ഷവും വേനലും സാന്ത്വനമാകാം. ഉള്ളഭയമാകുന്ന ഇത്തരം ഋതുപ്പകര്‍ച്ച തന്നത് ഈ അദ്ധ്യാപകരുടെ സൗമ്യ സാനിധ്യമാണ്.

മലയാള വിമര്‍ശനമെന്ന തേന്മാവില്‍ മുല്ലവള്ളിപോലെ പടരുകയായിരുന്നു ലീലാവതി എന്ന വിമര്‍ശക. ഇലയും പൂവും കായുമായി വിമര്‍ശക കേസരികള്‍ക്കിടയില്‍ വേറിട്ട് പൂക്കുകയായിരുന്നു ലീലാവതി. പിന്നെ ഒറ്റമരക്കാടായി വന്‍ വളര്‍ച്ച. മാറ്റച്ചിന്തയും വേറിട്ട വ്യാഖ്യാനവും രാകി കൂര്‍പ്പിച്ച വാക്കുകളുമായി ടീച്ചറിലൂടെ മലയാളം പുതിയൊരു വിമര്‍ശനമറിഞ്ഞു. കവിതക്കമ്പംകൊണ്ടാവണം ടീച്ചര്‍ വിമര്‍ശനത്തിന്റെ സൂഷ്മ ദര്‍ശിനി കവിതയ്‌ക്ക് നേരെ പിടിച്ചത്.

പ്രമുഖ മലയാള കവികളുടെ രചനകളെ ടീച്ചര്‍ നിരീക്ഷിച്ചിട്ടുണ്ട്. പഴമക്കാരും പുത്തന്‍ കൂറ്റുകാരും നിരീക്ഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ കടന്നു പോകുമ്പോള്‍ നാള്‍തോറും നവയൗവനം വന്നെന്നുപോലുള്ള വിമര്‍ശകചെറുപ്പമാണ് ടീച്ചറില്‍ കാണുക. ആധുനിക കവിതയുടെ നെടും തൂണായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ വായിച്ചെടുക്കുമ്പോഴും ടീച്ചറുടെ ഈ നിത്യയൗവനഭാവുകത്വം പ്രകടമാണ്.

വിജയ ലക്ഷ്മിയുടെ കവിതകളെ കുറിച്ചുള്ള പഠനത്തിലും പുതുകാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ടീച്ചര്‍. പഴയ വാക്കുകളെ പുതിയ കാഴ്ചപ്പാടിലൂടെ കഴുകി ശുദ്ധീകരിച്ച ഭാഷ ഇത്തരം നിരീക്ഷണങ്ങളുടെ നെഞ്ചുറപ്പാണ്. രചനകളുടെ ആഴമളക്കാന്‍ ഫ്രോയിഡിയന്‍ മനഃശാസ്ത്രം ആരോഗ്യപരമായി എങ്ങനെ ഉപയോഗിക്കാമെന്നുള്ള മലയാളത്തിലെ ആദ്യ കണ്ടെത്തല്‍ ടീച്ചറുടേതാണ്.വര്‍ണരാജി, കവിതാ രതി, വിശ്വാത്തരമായ വിപ്ലവേതിഹാസം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും തുടങ്ങി അനേകം രചനകളും ഡസന്‍ കണക്കിനുള്ള പുരസ്‌കാരങ്ങളും ടീച്ചറുടെ പേരിലുണ്ട്.

അഗാധങ്ങളില്‍ നിന്നും മുത്ത് തേടുന്ന മനസായിരുന്നു അച്യുതന്‍ മാഷിന്. സാഹിത്യ ചരിത്രത്തിന്റെ ആഴഖനിയില്‍ നിന്നുള്ള മാഷിന്റെ കണ്ടെത്തലാണ് മലയാളത്തിന് റഫറന്‍സായ ചെറുകഥ ഇന്നലെയും ഇന്നും പാശ്ചാത്യ സാഹിത്യ ദര്‍ശനവും. പഠിക്കാനും കാത്തുവയ്‌ക്കാനും ഇടയ്‌ക്ക് ഓര്‍മ്മ പരിശോധിക്കാനുമുള്ള ചരിത്ര ഗ്രന്ഥങ്ങള്‍. അദ്ദേഹത്തിന്റെ 1001 രാവുകള്‍ തര്‍ജമ കാവ്യഭാഷ കൊണ്ട് ആത്മാവില്‍ പെയ്യുന്ന തീരാമഴയാണ്. മാഷിന്റെ ക്ലാസുകളുടെ പ്രൗഢി ഒട്ടും ചോര്‍ന്നു പോകുന്നില്ല എഴുത്തിലും.

പ്രൗഢമായ ഗുരുമുഖവും എഴുത്ത് മഹത്വവും കൊണ്ട് സമ്പന്നരാണ് ഈ ടീച്ചറും മാഷും. വിവാദത്താല്‍ സംവാദം ഉണ്ടാക്കി പേരെടുക്കുന്നവരില്‍ നിന്നും ആയിരം കാതം അകലെയാണ് ഇരുവരും. കൈമുതലുള്ളപ്പോള്‍ എന്തിന് അത്തരം ദരിദ്രാവസ്ഥകളെ പേടിക്കണം. പ്രായമാകുന്തോറും ഉള്ളിലെ ഗുരുസാഗരത്തില്‍ മുങ്ങിനിവര്‍ന്നും അക്ഷരക്കോവിലില്‍ തൊഴുതും ലീലാവതി ടീച്ചറും അച്യുതന്‍ മാഷും വീണ്ടും ചെറുപ്പമാകുന്നു. ഇവരുടെ വിദൂരസ്ഥമായ സാന്നിധ്യം പോലും മലയാളിയെ കൂടുതല്‍ കേരളീയനാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.