ന്യൂദല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ലീലാ സാംസണ്‍ രാജിവെച്ചു. കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീപദ് നായിക് സാംസണിന്റെ രാജി സ്വീകരിച്ചു.
കഴിഞ്ഞ സപ്തംബര്‍ 30 നാണ് ലീലാ സാംസണ്‍ മന്ത്രാലയത്തിന് രാജി സമര്‍പ്പിച്ചതെന്ന് നായിക് പറഞ്ഞു. രാജിക്കുള്ള കാരണം സാംസണ്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ഭരതനാട്യ നര്‍ത്തകയായ സാംസണിനെ 2010 ആഗസ്റ്റിലാണ് അഞ്ചുവര്‍ഷത്തെ കാലാവധിയില്‍ ചെയര്‍പേഴ്‌സണായി സര്‍ക്കാര്‍ നിയമിച്ചത്.
















