പാട്ന: ബീഹാറില്‍ അഞ്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തു.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി സൂപ്രണ്ട് രാജേഷ് കുമാര്‍ അറിയിച്ചു.കുര്മൂരി ഗ്രാമത്തില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
ആക്രി പെറുക്കി ജീവിക്കുന്ന സ്ത്രീകളാണ് പീഡനത്തിന് ഇരയായത്. ശേഖരിച്ച വസ്തുക്കള്‍ വില്‍ക്കാനായി അടുത്ത ഗ്രാമമായ കുര്മൂരിയിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
വഴിമധ്യേ തോക്ക് ധാരികളായ ഒരു സംഘം ആളുകളാണ് ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒറ്റപ്പെട്ട സ്ഥത്തേക്ക് കൊണ്ടു പോയ ഇവരെ കയറു കൊണ്ട് കെട്ടിയിട്ടതായും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും സ്ത്രീകള്‍ പറഞ്ഞു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ആക്രമികള്‍ പറഞ്ഞതായി സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കിയിട്ടണ്ട്.
കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഫത്തേപ്പൂര്സികര്ഹത്താ റോഡ് തടഞ്ഞിരുന്നു. കേസന്വേഷണത്തിനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















