Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്രപ്രവര്‍ത്തനത്തിലെ ഇതിഹാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2014, 02:17 am IST
inIndia

ബംഗളൂരു: കെമിസ്റ്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച കാമത്ത് പിന്നീട് മുംബയിലെ ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. 1953ല്‍ ബോംബെ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് പ്രസിഡന്റായിരുന്നു.

1921 സപ്തംബര്‍ 7ന് കര്‍ണ്ണാടകത്തിലെ ഉഡുപ്പിയില്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം മണിപ്പാലില്‍. ബിഎസ്‌സി കഴിഞ്ഞശേഷമാണ് കെമിസ്റ്റായി പ്രവര്‍ത്തനം തുടങ്ങിയത്.മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡംഗമായിരുന്നു.2004ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഓര്‍ഗനൈസറില്‍ പംക്തി കൈകാര്യം ചെയ്തിരുന്നു. അന്‍പതിലേറെ  പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കാളിന്ദി രണ്‍ദേരിയുമായി ചേര്‍ന്ന് 2009ല്‍ എഴുതിയ നരേന്ദ്ര മോദി, നവരാഷ്‌ട്ര ശില്പി എന്ന മോദിയുടെ ജീവചരിത്രമാണ് പ്രമുഖ രചനകളില്‍ ഒന്ന്.2002ല്‍ രചിച്ച റിപ്പോര്‍ട്ടര്‍ അറ്റ് ലാര്‍ജ് എന്ന പുസ്തകം പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലേക്ക് വെൡച്ചം വീശുന്ന ഒന്നാണ്.ഗാന്ധിജി ഒരു ആത്മീയ യാത്ര എന്നതാണ് വളരെയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുസ്തകം.

കാമത്ത് പത്രപ്രവര്‍ത്തകര്‍ക്കിടയിലെ  ഇതിഹാസമായിരുന്നു. ബ്രസല്‍സ്, വാഷിംഗ്ടണ്‍,ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരീസ്, എന്നിവിടങ്ങളിലായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട റിപ്പോര്‍ട്ടിംഗ് പരിചയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തുച്ഛമായ വേതനവും അദതിരക്കേറിയ ജോലിയും മോശമായ പ്രവര്‍ത്തന സാഹചര്യങ്ങളും ഉള്ള കാലത്താണ് കാമത്ത് പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. വാര്‍ത്തകളോടും പത്രപ്രവര്‍ത്തനത്തോടുമുള്ള അഭിനിവേശമാണ് ഈ മേഖലയില്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയത്. ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു മാര്‍ഗദര്‍ശിയും ഉപദേശകനുമായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശത തളര്‍ത്തിയ സമയത്തും ദിവസവും കുറഞ്ഞത് ആയിരം വാക്കുകളുള്ള ലേഖനമെങ്കിലും  അദ്ദേഹം ടൈപ്പ് ചെയ്തിരുന്നു. ഉടുപ്പി എംജിഎം കോളേജിലെ നൂതന രവീന്ദ്ര മണ്ഡപത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം വൈകിട്ട് ഉടുപ്പിയിലെ തറവാട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി കാമത്തിന് അന്തേ്യാപചാരം  അര്‍പ്പിക്കാന്‍ എത്തിയിരുന്നു.അറിവിന്റെ അക്ഷയഖനിയായിരുന്നു കാമത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണം പത്രപ്രവര്‍ത്തന രംഗത്തിനും സാഹിത്യത്തിനും വലിയ നഷ്ടമാണ്. കാമത്ത്ജിയുമായി പലകുറി ആശയവിനമയം നടത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം അറിവിന്റെ ഖനിയായിരുന്നു. മോദി തുടര്‍ന്നു.

പത്രലോകത്തെ ഗുരുതുല്യന്‍

പത്രലോകത്തെ ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു എം.വി. കാമത്തിന്റേതെന്ന് നിസ്സംശയം പറയാം. ഇംഗ്ലീഷ് പത്രലോകത്തിന് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. ഒരു പത്രലേഖകനെന്ന നിലയ്‌ക്കും ഗ്രന്ഥകാരനെന്ന നിലയ്‌ക്കും വിലപിടിച്ച സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യത്തെ ജീവചരിത്രകാരന്‍ കൂടിയാണ് എം. വി. കാമത്ത്. നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സമയത്തുതന്നെ ദേശീയതലത്തിലെ നേതൃത്വത്തിലേക്ക് ഉയരാന്‍ സാധ്യതയുള്ള വ്യക്തിത്വമെന്ന നിലയ്‌ക്കാണ് മോദിയുടെ ജീവചരിത്രം അദ്ദേഹം തയ്യാറാക്കിയത്.

ഓര്‍ഗനൈസര്‍ വാരികയില്‍ എഴുതിത്തുടങ്ങുന്ന മുഖ്യധാരയില്‍ നിന്നുള്ള ആദ്യ പത്രപ്രവര്‍ത്തകന്‍ എം.വി. കാമത്തായിരുന്നു.

1982ല്‍ ഓര്‍ഗനൈസറില്‍ അദ്ദേഹം എഴുതിത്തുടങ്ങിയ ‘എ മൂവിംഗ് ഫിംഗര്‍ റൈറ്റ്‌സ്’ എന്ന കോളം ജീവിതാന്ത്യം വരെ മൂന്നുപതിറ്റാണ്ടിലധികം തുടര്‍ച്ചയായി അദ്ദേഹം എഴുതി. അതുപോലെതന്നെ പുസ്തക പരിചയം എന്ന പംക്തി ഭാരതത്തിലെ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിച്ചുപോന്നു. പുസ്തകങ്ങളെ ഏറെ ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു എം.വി. കാമത്ത്. ഒരു വ്രതനിഷ്ഠയോടെയാണ് അദ്ദേഹം ബുക്ക് റിവ്യൂ എന്ന കോളം എഴുതിപ്പോന്നത്. ഭാരതത്തില്‍ ഇത്രയും ദീര്‍ഘകാലം ബുക്ക് റിവ്യൂ എഴുതിയ പത്രാധിപര്‍ ഉണ്ടായിട്ടില്ല. പ്രസാര്‍ ഭാരതി അദ്ധ്യക്ഷന്‍ എന്ന നിലയ്‌ക്ക് എ.ബി. വാജ്‌പേയ് ഭരണകാലത്ത് ദൂരദര്‍ശന്റേയും ആകാശവാണിയുടേയും സ്വാതന്ത്ര്യവും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ഇരു സ്ഥാപനങ്ങളുടേയും വിശ്വസനീയത വളര്‍ത്തുന്നതില്‍ എം.വി. കാമത്ത് വലിയ പങ്കു വഹിച്ചു.

ഞാന്‍ ഓര്‍ഗനൈസര്‍ വാരികയില്‍ പത്രാധിപരായ കാലത്ത് അദ്ദേഹം സ്ഥിരമായി മൂന്നു പംക്തികള്‍ വാരികയില്‍ എഴുതിയിരുന്നു. പത്രമാധ്യമങ്ങളെ സസൂഷ്മം വീക്ഷിക്കുന്ന മീഡിയ വാച്ച് എന്ന കോളം ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമായിരുന്നു. ഓര്‍ഗനൈസര്‍ വാരികയില്‍ നിന്നും ഞാന്‍ വിട്ടുപോന്ന സമയത്ത് വാരികയ്‌ക്കായി ഞാന്‍ നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വളരെ സ്‌നേഹപൂര്‍വ്വം ഒരു കത്തും എനിക്കെഴുതി. നിരവധി പംക്തികള്‍ വാരികയില്‍ ആരംഭിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് പുതിയ പത്രാധിപര്‍ ആയ എനിക്ക് വലിയ പ്രേരണാശക്തിയും പ്രചോദനവുമായിരുന്നു അദ്ദേഹം.

ആര്‍. ബാലശങ്കര്‍ (ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരും, ബിജെപി ദേശീയ സൈദ്ധാന്തിക സെല്‍ കണ്‍വീനറുമാണ് ലേഖകന്‍ )

ജീവിതം പൂര്‍ത്തിയാക്കി മടങ്ങി

തൊണ്ണൂറാം വയസ്സിലും മാധ്യമലോകത്തു സജീവമായി നിലകൊണ്ട് ജീവിതം പൂര്‍ത്തിയാക്കിയാണ് എദം.വി. കാമത്ത് വിടവാങ്ങിയിരിക്കുന്നത്. അവസാനം വരെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ജോലി ചെയ്ത ശേഷമായിരുന്നു എന്റെ ഗുരുസ്ഥാനീയന്റെ മടക്കം. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ വര്‍അഷങ്ങളോളം ഞങ്ങള്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. സഹ ഡയറക്ടര്‍ മാത്രമല്ല മീഡിയ ഹെഡ് കൂടിയായിരുന്നു അദ്ദേഹം. 90 വയസ്സുകഴിഞ്ഞിട്ടും കോളമെഴുതുമായിരുന്ന അദ്ദേഹം ഒരു മാതൃകയായിരുന്നു. ജീവിതം പൂര്‍ണ്ണമാക്കിയാണ് അദ്ദേഹം മടങ്ങിയത്. അമരത്വം ആര്‍ക്കുമില്ലല്ലോ.

ടി.വി.ആര്‍.  ഷേണായി (തീവ്രമായ ദേശീയ ബോധമുള്ള പത്രാധിപര്‍)

തീവ്രമായ ദേശീയ ബോധമുള്ള പത്രാധിപര്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി. കാമത്തിന്റെ നിര്യാണത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ അനുശോചിച്ചു. തീവ്രമായ ദേശീയബോധമുള്ള മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നത്. നിര്‍ഭയത്വത്തോടുകൂടി രാഷ്‌ട്രീയവിമര്‍ശനം നടത്താനും സത്യസന്ധമായി വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതാനുമുള്ള അദ്ദേഹത്തിന്റെ ശേഷി അപാരമായിരുന്നു.

ആശയവിനിമയ ശാസ്ത്രത്തിന്റെ മികച്ച അദ്ധ്യാപകനായിരുന്നു എം.വി കാമത്ത്. വരികള്‍ക്കിടയില്‍ എഴുതാന്‍ കഴിവുള്ള പത്രാധിപകായി വരുതലമുറകള്‍ അദ്ധേഹത്തെ ഓര്‍ക്കും. വ്യക്തിപരമായും ബിജെപിയുടേയം പേരിലുള്ള ആദരാഞ്ജലികള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു.

അമിത് ഷാ (ബിജെപി ദേശീയ അദ്ധ്യക്ഷന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

പുതിയ വാര്‍ത്തകള്‍

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.