കോട്ടയം: ബസില്‍ കോട്ടയത്തേക്കു വരികയായിരുന്ന മറ്റക്കര സ്വദേശിയായ കാവുംപുറത്ത് ലീലയുടെ മാലപൊട്ടിച്ചു രക്ഷപെടാന്‍ ശ്രമിച്ച സ്ത്രീയെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലിസില്‍ എല്‍പ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ നഗരത്തിലെ ചന്തക്കവല ജംഗ്ഷനിലാണ് സംഭവം.
ടൗണില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി ബസില്‍ വന്ന ലീല ചന്തക്കവല സ്റ്റോപ്പില്‍ ഇറങ്ങുവാന്‍ തുടങ്ങുമ്പോഴാണ് സംഭവം. തിരക്കുള്ള ബസില്‍നിന്നും ഇറങ്ങുമ്പോള്‍ കഴുത്തില്‍ എന്തോ ഇഴയുന്നതുപോലെ തോന്നിയ ലീല നോക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടനെ ബഹളമുണ്ടാക്കിയപ്പോള്‍ ബസില്‍ തൊട്ടുപിന്നിലായി നിന്നിരുന്ന തമിഴ്നാട് പഴനി സ്വദേശിനി ഈശ്വരി എന്ന സ്ത്രി ഇറങ്ങി ഓടി. പിന്നാലെ ഓടിയ യാത്രക്കാരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് ഈശ്വരിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: