കോട്ടയം: ചൊവ്വാഴ്ച നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് രണ്ടാം ദിനത്തില്‍ ഗ്രൗണ്ടിലെ വെള്ളകെട്ട് മൂലം മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്. രാവിലെ 8.30ന് ആരംഭിക്കേണ്ട മത്സരങ്ങള്‍ ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായ നെഹ്റു സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. ചെറിയ മഴവരെ സ്റ്റേഡിയത്തെ വെള്ളത്തിലാഴാത്തുന്നു. കോടികള്‍ ചിലവിട്ട് സ്റ്റേഡിയം പുനര്‍ നിര്‍മ്മിക്കുമെന്ന അധികൃതരുടെ വാക്കുകള്‍ പാഴ്വാക്കായിതന്നെ നില്‍ക്കുകയാണ്. നിരവധി പ്രശ്ത കായിക താരങ്ങളെ വാര്‍ത്തെടുത്ത സ്റ്റേഡിയമാണ് ഇന്ന് യാതൊരുവിധ പുരോഗമനവും ഇല്ലാതെ ഈ നിലയില്‍ കിടക്കുന്നത്. സിന്തറ്റിക്ക് സ്റ്റേഡിയം എന്ന കായിക താരങ്ങളുടെ സ്വപ്നം എന്ന് സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: