ഇടുക്കി : നെടുങ്കണ്ടത്ത് സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ ജില്ലാ കമ്മറ്റിയംഗം തമ്പിസുകുമാരന്, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി എം.എസ്. ഷാജി, എ.ഐ.റ്റി.യു.സി. ജില്ലാ കമ്മറ്റിയംഗം എം.എസ്. അജീഷ്, എ.ഐ.വൈ.എഫ്. മണ്ഡലം കമ്മറ്റിയംഗം വി.വി. അനില്‍ ഉള്‍പ്പടെയുള്ള നൂറോളം പേര് പാര്‍ട്ടിവിട്ടു. കഴിഞ്ഞ ദിവസം നടന്ന നെടുങ്കണ്ടം നോര്‍ത്ത് സമ്മേളനത്തില്‍ ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൂട്ടരാജി. സിപിഐ മണ്ഡലം നേതാവിന്റെ ഭാര്യയോട് മൊബൈല്‍ ഫോണില്‍ അശ്ലീലം പറഞ്ഞ സംസ്ഥാന നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ ചൊല്ലി നെടുങ്കണ്ടത്ത് സിപിഐയില്‍ അസ്വാരസ്യം നിലനില്‍ക്കുകയിരുന്നു. ഇപ്പോല്‍ പാര്‍ട്ടി വിട്ടിരിക്കുന്ന തമ്പി സുകുമാരന്‍ മുന്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഏതു പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തമ്പി സുകുമാകരന്‍ അറിയിച്ചു. നൂറോളം പേര് പാര്‍ട്ടി വിട്ടതോടെ നെടുങ്കണ്ടത്ത് സിപിഐ അതീവ ദുര്‍ബ്ബലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: