മൂന്നാര്‍ : മൂന്നാറില്‍
വിനോദസഞ്ചാരികളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍. മൂന്നാര്‍ കോളനി സ്വദേശി മണി (28), കണ്ണന് (23) എന്നിവരെയാണ് മൂന്നാര്‍ സി.ഐ ഷാനിഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതി മൂന്നാര്‍ ഈസ്റ്റന്റ്
ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 2ന് എറണാകുളം സ്വദേശികളായ എട്ടംഗ സംഘം മൂന്നാറില്‍ വിനോദയാത്രയ്ക്ക് എത്തി. ഇവരുടെ കാറിന് പിന്നില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിപ്പിച്ചു. ഇതിനിടെ ടൂറിസ്റ്റുകളെ പ്രതികള്‍ അസഭ്യം പറയുകയും മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിടിവലിക്കിടെ ടൂറിസ്റ്റുകള്‍ക്ക് നിസ്സാരപരിക്കുമേറ്റിരുന്നു. നാട്ടുകാരെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം മടങ്ങിപ്പോയ വിനോദയാത്രാസംഘം എറണാകുളത്തെത്തി റെയിഞ്ച് ഐ.ജി. എം.ആര്. അജിത്ത് കുമാറിന് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് മൂന്നാര്‍ സി.ഐ പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: