ന്യൂദല്‍ഹി: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. ഈ മാസം 9-10 തീയതികളില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നതാണ് സുക്കര്‍ബെര്‍ഗ്. ഭാരതം ആദ്യമായാണ് ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രിക്കു പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും സുക്കര്‍ബെര്‍ഗ് കൂടിക്കാഴ്ച നടത്തും.
ഫേസ്ബുക്കുമായുള്ള ഭാരത സര്‍ക്കാരിന്റെ സഹകരണത്തെക്കുറിച്ചാണ് മോദിയും സുക്കര്‍ബെര്‍ഗും ചര്‍ച്ച ചെയ്യുക. ജൂലൈയില്‍ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാന്റ്ബെര്‍ഗ് ഭാരത സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗോളതലത്തില്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യതകൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇന്‍ര്‍നെറ്റ് ഉപയോക്താക്കളല്ലാത്ത അടുത്ത അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ക്ക് ഇത് സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫേസ്ബുക്ക്, എറിക്സണ്, മീഡിയ ടെക്, നോക്കിയ, ഓപ്പെറ, ക്വാള്‍കോം, സാംസങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: