ന്യൂദല്‍ഹി: വ്യാപാര പ്രോത്സാഹന കരാറിന് ഭാരതം എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂയോര്‍ക്കിലെ ഫോറിന് റിലേഷന്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ അനേകം വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമം പരിഗണിക്കേണ്ടതുണ്ട്.
വ്യാപാര പ്രോത്സാഹന കരാറും, ഭക്ഷ്യ സുരക്ഷയും ഒരുമിച്ച് കൈവരിക്കണം. ഇറാഖില്‍ ചെയ്ത അബദ്ധം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ആവര്‍ത്തിക്കരുതെന്നും, ഘട്ടംഘട്ടമായി മാത്രമേ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിനും ചൈനയ്ക്കുമിടയിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കാനാകുന്നതാണെന്നും പുറത്തു നിന്നുള്ള ഇടപെടലിന്റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: