മുഹമ്മ: മാരാരാക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കാന്‍ ഒരുങ്ങുന്നു. ഇ-സാക്ഷരതാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണിച്ചുകുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ തോമസ് ഐസക് എംഎല്‍എ നിര്‍വഹിക്കും. പി.എന്‍. പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്ര, പൊതുവിദ്യാഭ്യാസ വകുപ്പ്-ഐടി, കേന്ദ്ര-ഐടി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടിന് നവസാക്ഷരര്‍ക്കുള്ള പഠനം ആരംഭിക്കും. പഞ്ചായത്തിന്റെ 18 വാര്‍ഡുകളില്‍ നിന്നും സര്‍വേയിലൂടെ കണ്ടെത്തിയ 18,448 പേരാണ് പഠിതാക്കള്‍. 100 ദിവസം കൊണ്ട് ഏഴ് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ താഴെത്തട്ടില്‍ എത്തിച്ച് ഗുണമേന്മയുള്ള ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: