മുംബൈ: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. കോമ അവസ്ഥയില്‍ കഴിയുകയായിരുന്നു ഇവര്‍ .അബോധാവസ്ഥയിലാണ് ഇവരെ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ, 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.ഹേമന്ത് കര്‍ക്കറെ കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: