ന്യൂദല്‍ഹി : അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത വംശജരായ പത്തംഗ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. രാജ്യത്ത് പുതിയതായി ആവിഷ്‌കരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇവരുമായി പങ്കുവെച്ചു. വ്യാപാര രംഗം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ചും മോദി ഇവരുമായി ചര്‍ച്ച നടത്തി.
അതിനിടെ സ്വച്ഛ് ഭാരത് അഭിയാന്‍, ഡിജിറ്റല്‍ ഇന്ത്യ എന്നിങ്ങനെ പുതിയ പദ്ധതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചതില്‍ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചു. ഇതു കൂടാതെ മെയ്‌ക് ഇന്‍ ഇന്ത്യ പ്രോജക്ടിനെ കുറിച്ചും പ്രധാനമന്ത്രി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
രാജ്യത്തെ നിക്ഷേപകര്‍ക്ക് സുരക്ഷയും സമ്പദ് വ്യവസ്ഥ സംബന്ധിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കേണ്ടതാണ്. രാജ്യത്തെ റെയില്‍വേ, പ്രതിരോധം എന്നീ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു വരികയാണ്. എന്നാല്‍ എഫ്ഡിഐ എന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നാണെന്നും വ്യക്തമാക്കി. പ്രതിനിധികള്‍ക്ക് തുടര്‍ന്നും രാജ്യത്തിന്റെ വികസനം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കുന്നതിന് ങ്യഏീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ബന്ധപ്പെടാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















