Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാഡിസണ്‍ സ്‌ക്വയറിലെ പൊതുപരിപാടി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2014, 08:38 am IST
inWorld

ന്യൂദല്‍ഹി: ഇന്നു ഭാരതസമയം രാത്രി 8.30ന് മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 20,000ത്തോളം വരുന്ന ഭാരതീയരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. അമേരിക്കന്‍ സമയം രാവിലെ 11 മണിക്കാണ് പരിപാടി. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ മണ്ണില്‍ പൊതുപരിപാടി നടത്തുന്ന രാഷ്‌ട്രനേതാവാണ് നരേന്ദ്രമോദി. പൊതുപരിപാടിക്കുശേഷം ഭാരതസമൂഹനേതാക്കളുമായും മോദി ചര്‍ച്ചകള്‍ നടത്തും.

ഇന്നു ഭാരതസമയം വൈകിട്ട് 6.30ന് അമേരിക്കയിലെ ജൂത സമുദായ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് 7.30ന് സതേണ്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ നിക്കി ഹാലിയും മോദി താമസിക്കുന്ന ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ എത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും.

29ന് പുലര്‍ച്ചെ ഒരുമണിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഭാരത വംശജര്‍ തുളസി ഗബര്‍ഗ്, എനി ഫകോ മനേയാ എന്നിവരും ന്യൂയോര്‍ക്ക് പാലസിലെത്തി നരേന്ദ്രമോദിയെ കാണും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സുപ്രധാന ചര്‍ച്ച ഭാരതസമയം പുലര്‍ച്ചെ മൂന്നര മുതല്‍ 4 മണി വരെയാണ്. അമേരിക്കന്‍ സമയം വൈകിട്ട് ആറുമണിക്കാണ് ഇസ്രയേല്‍-ഭാരത പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. തുടര്‍ന്ന് രാത്രിയില്‍ അമേരിക്കയിലെ ഭാരത അംബാസഡര്‍ പ്രധാനമന്ത്രിക്കു നല്‍കുന്ന വിരുന്ന് ഫ്രഞ്ച് ഹോട്ടലായ പിയറിയില്‍ നടക്കും.

നാളെ ഭാരത സമയം വൈകിട്ട് 6.30 മുതല്‍ വിവിധ കമ്പനികളുടെ സിഇഒമാര്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ബോയിംഗ് സിഇഒ ജയിംസ് മക്‌നെര്‍നി, കെകെആര്‍ മേധാവി ഹെന്റി ക്രാവിസ്, ബ്ലാക് റോക്ക് മേധാവി ലോറന്‍സ് ഡി ഫിങ്ക്, ഐബിഎം സിഇഒ ജിന്നി റോമെട്ടി, ജനറല്‍ ഇലക്ട്രിക്കല്‍സ് സിഇഒ ജെഫ്രി ആര്‍ ഇംബെല്‍റ്റി, ഗോള്‍ഡ്മാന്‍ സാക്‌സ് സിഇഒ ലോയ്ഡ് ബ്ലാങ്‌ഫെന്‍ എന്നിവരും തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പത്‌നി ഹിലാരി ക്ലിന്റണ്‍ എന്നിവരും ന്യൂയോര്‍ക്ക് പാലസിലെത്തി നരേന്ദ്രമോദിയുമായി ചര്‍ച്ചകള്‍ നടത്തും.

തിങ്കളാഴ്ച രാത്രി 11.30ന് വിദേശ പ്രതിനിധി കൗണ്‍സിലംഗങ്ങള്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ഭാരത പ്രധാനമന്ത്രി ഇവിടെനിന്നും വാഷിങ്ടണ്‍ ഡിസിയിലേക്ക് പോകും. അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചകള്‍ വാഷിങ്ടണിലാണ് നടക്കുന്നത്. ഭാരതസമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റ്ഹൗസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരത സംഘവും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കുചേരും.

ചൊവ്വാഴ്ച ഭാരതസമയം വൈകിട്ട് അഞ്ചുമണിക്ക് വാഷിങ്ടണിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. തുടര്‍ന്ന് വാഷിങ്ടണില്‍ മോദി താമസിക്കുന്ന ബ്ലെയര്‍ ഹൗസില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍, മേരിലാന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒമലെ എന്നിവര്‍ മോദിയുമായി ചര്‍ച്ചകള്‍ നടത്തും. രാത്രി 8.30ന് നരേന്ദ്രമോദി-ഒബാമ കൂടിക്കാഴ്ച വൈറ്റ്ഹൗസില്‍ നടക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അടക്കമുള്ള ഭാരത പ്രതിനിധികളും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടക്കമുള്ളവരും ഒരുമണിക്കൂര്‍ നീളുന്ന ചര്‍ച്ചയില്‍ പങ്കുചേരും. രാത്രി 9 മുതല്‍ 9.15 വരെ മോദിയും ഒബാമയും മാത്രമായും സംഭാഷണം നടക്കും. ഇതിനു ശേഷം 9.30ന് ഇരു രാഷ്‌ട്രത്തലവന്‍മാരും സംയുക്ത പ്രസ്താവനയും നടത്തും. കാപ്പിറ്റോള്‍ ഹാളില്‍ സ്പീക്കര്‍ ജോണ്‍ സോഹ്നാനുമായി നടത്തുന്ന കൂടിക്കാഴ്ചയോടെ മോദിയുടെ അഞ്ചുനാള്‍ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനം സമാപിക്കും. ബുധനാഴ്ച ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുട്ട് വിമാനത്താവളത്തിലിറങ്ങി വിശ്രമിച്ച ശേഷം യാത്ര തുടരുന്ന പ്രധാനമന്ത്രി രാത്രി 11.30ന് ന്യൂദല്‍ഹി പാലം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. പിറ്റേന്ന് പുലര്‍ച്ചെ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ 2ന് ഇന്ത്യാഗേറ്റിനു സമീപം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജോലി തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.