തൊടുപുഴ : തൊടുപുഴയില്‍ നിന്നും മൂലമറ്റത്തേക്ക് രാത്രി 8.30 കഴിഞ്ഞാല്‍ ബസ്സ് സര്‍വ്വീസ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
രാത്രി 8.30ന് തൊടുപുഴയില്‍ നിന്നും സ്വകാര്യ ബസ്സ് പോയിക്കഴിഞ്ഞാല്‍ മൂലമറ്റത്തേക്ക് ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍. നേരത്തെ അവസാന വണ്ടി തൊടുപുഴയില്‍ നിന്നും പുറപ്പെട്ടിരുന്നത് 9.05നായിരുന്നു. ആ ബസ്സ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. 9 മണിയോടെ കെ.എസ്.ആര്.ടി.സി. ഈ ബസ്സിന് പകരമായി സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ഈ ബസ്സ് പലപ്പോഴും മുടങ്ങാറാണ് പതിവ്.
കെ.എസ്.ആര്.ടി.സി.യെ പ്രതീക്ഷിച്ച് രാത്രി തൊടുപുഴയില്‍ എത്തിയാല്‍ എട്ടിന്റെ പണി കിട്ടുവാനാണ് സാദ്ധ്യത. പ്രധാന പാതയായ മൂലമറ്റത്തേക്ക് തൊടുപുഴയില്‍ നിന്നും രാത്രി സമയത്ത് ആവശ്യത്തിന് ബസ്സുകളില്ലാത്തതിനാല്‍ നിരവധി യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും രാത്രി 8.30ന് ശേഷം തൊടുപുഴയിലെത്തി മൂലമറ്റം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ അനവധിയാണ്. ബസ്സ് കിട്ടാതെ തൊടുപുഴയില്‍ പെട്ടുപോകുന്നവരോട് ടാക്സിക്കാര്‍ അമിതകൂലിയാണ് വാങ്ങുന്നത്. രാത്രി ഓട്ടത്തിന്റെ പേര് പറഞ്ഞ് തോന്നുന്ന കൂലിയാണ് ഓട്ടോക്കാര് വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: