മുട്ടം : തോട്ടുംകര പാലത്തില്‍ വന്‍ ഗര്‍ത്തം. ഇന്നലെ വൈകിട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ നടുഭാഗം അടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാല, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിലേക്ക് പോകുവാന്‍ ഈ പാലമാണ് ഉപയോഗിക്കുന്നത്. പാലം അപകടത്തിലായതോടെ പ്രദേശത്ത് ഗതാഗത കുരുക്കും അനുഭവപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതയാണ് പാലം അപകടത്തിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: