താരനകറ്റാന്‍ രാസവസ്തുക്കളും ഷാംപുവും ഉപയോഗിക്കുന്നവര്‍ക്ക് തല്ക്കാല ആശ്വാസം മാത്രമേ ലഭിക്കൂ. ബ്യൂട്ടീപാര്‍ലറില്‍ പോകാതെ മുടികൊഴിച്ചിലും താരനും അകറ്റാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്.
ആപ്പിള്നീരും വിനാഗിരിയും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അല്‍പ്പനേരം കഴിഞ്ഞ് കഴുകി കളയുക. പുതിയ മുടി കിളിര്‍ക്കും, മുടിക്ക് തിളക്കവും ലഭിക്കും. ബേക്കിംഗ് സോഡ, തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. ഇത് കഴുകിക്കളയാന്‍ ഷാമ്പു ഉപയോഗിക്കരുതെന്നു മാത്രം.
മൂന്നോ, അഞ്ചോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയുക. രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരനകറ്റാന്‍ സഹായിക്കും. പൊടിച്ച ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: