ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. പൗരി ജില്ലയിലെ മലേതാ ഗ്രാമത്തിലാണ് സംഭവം.
38 വയസുകാരിയായ ഗുഡ്ഡി ദേവി കന്നുകാലികള്‍ക്കുള്ള പുല്ല് ശേഖരിക്കുന്നതിനായി വനത്തിലേക്ക് പോയപ്പോള്‍ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നെന്ന് വനം വകുപ്പ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും 200 മീറ്ററോളം ഗുഡ്ഡിയെ പുലി വലിച്ച് ഇഴച്ചു കൊണ്ടു പോയെന്നും പാതി പുലി ഭക്ഷിച്ച നിലയിലാണ് ഗുഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: