ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുടെ പേര് വിഐപി പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നു. പ്രത്യേക പരിഗണന നല്കി സുരക്ഷ പരിശോധനയും ക്യൂവുമില്ലാതെ വിമാനയാത്രയ്ക്ക് അവസരം ഒരുക്കുന്ന പട്ടികയില്‍ നിന്നുമാണ് പേരു നീക്കം ചെയ്യുന്നത്. റോബര്‍ട്ട് വധേരയെ കൂടാതെ 10 ബിസിനസ് വമ്പന്മാരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്ന് വ്യോമസേന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിഐപി പരിഗണനയിലുള്ളവര്‍ക്ക് വിമാനത്തില്‍ പ്രത്യേക സുരക്ഷ നല്‍കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് എന്നത് മാത്രമല്ലാതെ പ്രത്യേക പരിഗണന കിട്ടത്തക്ക യാതൊരു യോഗ്യതയും റോബര്‍ട്ട് വധേരയ്ക്കില്ല എന്നാണ് മന്ത്രാലയം പറയുന്നത്. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് വധേരയുടെ പേര് ഉള്‍പ്പെടുത്തി വിഐപി പട്ടിക തയ്യറാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: