പത്തുവര്‍ഷമായി പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന ആസാം. മന്മോഹനെ തുടര്‍ച്ചയായി രാജ്യസഭയിലെത്തിക്കുന്ന സംസ്ഥാനം. വികസനം പോയിട്ട് സമാധാനമായി ജീവിക്കാനുള്ള അവസരംപോലും ജനങ്ങള്‍ക്ക് നല്കാന് തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് കഴിയുന്നില്ല. ബിജെപിയാകട്ടെ പടിപടിയായി സ്വാധീനവും സീറ്റുകളുടെ എണ്ണവും ഉയര്‍ത്തുകയും ചെയ്യുന്നു. ബംഗ്ലാദേശിന് ഏക്കറുകണക്കിന് സ്ഥലം വിട്ടുകൊടുത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള വികാരവും മോദി തരംഗവും ഇത്തവണ കൂടുതല്‍ നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമാണ് ആസാം. എഴുപതുകളുടെ അവസാനത്തിലാണ് അസമില്‍ വിഘടനവാദം തലപൊക്കി യത്. ആസ്സാമില്‍ കുടിയേറിപ്പാര്‍ക്കുന്ന ബംഗ്ലാദേശി പൗരന്മാരെ അവിടെ നിന്ന് കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ ആസമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്ത പ്രക്ഷോഭ പരമ്പരകള്‍. സമാധാനമായി തുടങ്ങിയ ഈ പ്രതിഷേധങ്ങള്‍ വളര്‍ന്ന് സംഘര്‍ഷഭരിതമായി. രക്തരൂക്ഷിതമായി. ഇടയ്ക്കെപ്പോളോ അതിന് തീവ്രവാദത്തിന്റെ രൂപം വച്ചു. ബോഡോ ഭീകരവാദമായി അത് വളര്‍ന്നു. പ്രത്യേക ബോഡോ സംസ്ഥാനം വെണമെന്നാവശ്യപ്പെട്ട് ബോഡോ വിഘടന വാദികള്‍ സംസ്ഥാനത്തഴിച്ചുവിട്ട നരനായാട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉറക്കം കെടുത്തി. ഏതാണ്ട് ഇതേകാലത്ത് തന്നെ ആസാമില്‍ മറ്റൊരു തീവ്രവാദ സംഘടനകൂടി വളര്‍ന്നു . ഒരുപക്ഷേ ഇന്ന് ബോഡോ തീവ്രവാദികളെക്കാള്‍ അധികൃതരുടെ ഉറക്കം കെടുത്തുന്ന യുനൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് എന്ന ഡഘഎഅ.
പട്ടാളത്തേയും പോലീസിനേയും നിരന്തരം ലക്ഷ്യം വച്ച് ഉള്‍ഫ നടത്തിയ ആക്രമണങ്ങള്‍ ജനജീവിതം സ്തംഭിപ്പിച്ചു. 1986ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസമിനെ പ്രശ്ന ബാധിത മേഖലയായി പ്രഖ്യാപിച്ചു. പട്ടാളം അസമില്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടു. അന്നു തൊട്ട് തുടങ്ങിയ ഏറ്റുമുട്ടലുകള്‍. ഇല്ലാതായത് ആയിരക്കണക്കിന് ജീവനുകള്‍. ഇടക്കാലത്ത് വെടി നിര്‍ത്തല്‍ പ്രഖാപിച്ച് പിന്നണിയിലേക്ക് മാറിയ ഉള്‍ഫ തീവ്രവാദികള്‍ 2004ല്‍ വീണ്ടും തലപൊക്കി. സ്ഫോടനപരമ്പരകളുടെ നാടായി പിന്നെ അസം.
അസം ജനതയ്ക്ക് ഇന്ന് വേണ്ടത് സ്വസ്ഥതയാണ്. സമാധാനമാണ്. ആരുതരും അത് എന്നതാണ് പ്രധാനം.
അസം ജനതയ്ക്ക് ഇത് പക്ഷേ തരുണ്‍ ഗോഗോയ് സര്‍ക്കാരിനെതിരെകൂടിയുള്ള വിധിയെഴുത്താണ്. സ്വസ്ഥ ജീവിതം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെയുള്ള വോട്ടെടുപ്പ്.
സംസ്ഥാനത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെ. കാര്യമായ നേട്ടങ്ങളൊന്നും തരുണ്‍ ഗോഗോയ് സര്‍ക്കാരിന് ഇക്കാലയളവില്‍ ഉണ്ടാക്കുവാനായിട്ടില്ല. എതിരാളികള്‍ അക്കമിട്ട് നിരത്തുന്നതും ഈ വിഷയങ്ങളാണ്. പൊതുജനാരോഗ്യം, നഗര വികസനം, ഗ്രാമീണ വികസനം, വിദ്യാഭ്യാസം, പൊതു വിതരണ സമ്പ്രദായം, അടിസ്ഥാന സ്കര്യങ്ങള്‍ ഇങ്ങിനെ സമസ്ഥ മേഖലകളിലും കഴിഞ്ഞ കാലയളവില്‍ സംസ്ഥാനത്ത് കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഭീകരവാദത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ഇതു കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല കോണ്‍ഗ്രസ്സിന്. പൊതുവിലുള്ള ഈ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ജനവിശ്വാസം എങ്ങിനെ തിരിച്ചു പിടിക്കുമെന്നറിയാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നട്ടം തിരിയുകയാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പൊതുവില്‍ നിലനില്‍ക്കുന്ന ഇത്തരം ജനവികാരം പരമാവധി മുതലെടുക്കുവാന്‍ എതിര്‍പക്ഷത്ത് ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞതവണ പതിനാലില്‍ ഏഴുസീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് നാല് സീറ്റുകിട്ടി. ബിജെപിക്കൊപ്പും സഖ്യകക്ഷിയായിരുന്ന അസം ഗണപരിഷത്തിനായിരുന്നു ഒരു സീറ്റ്. ഇത്തവണ പരിഷത്തുമായിട്ട് സഖ്യത്തിനില്ല. പക്ഷേ പരിഷത്തിന്റെ മുന്‍ അധ്യക്ഷനുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് സംസ്ഥാനത്ത് ബിജെപിക്ക് കൂടുതല്‍ സീറ്റ് നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ നേട്ടമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ തേടുന്നവര്‍ അസം യുണൈറ്റഡ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഇത്തവണയും മത്സരത്തിനുണ്ടാകും. കഴിഞ്ഞതവണ ഒരു സീറ്റ് അവര്‍ക്ക് കിട്ടിയിരുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന തിരിച്ചറിവ് ഇവര്‍ക്ക് പ്രത്യാശ നല്കുന്നു. വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒന്നിച്ചുനിന്നാല്‍ ഒരു സീറ്റെങ്കിലും കിട്ടിയേക്കുമെന്നാണ് ഫ്രണ്ടിന്റെ പ്രതീക്ഷ. 1991ലാണ് അസാമില്‍ ബിജെപിക്ക് ലോക്സഭാ സീറ്റുകിട്ടുന്നത്. രണ്ട് സീറ്റ്. 96 ല്‍ ഒന്നായി കുറഞ്ഞു. തുടന്നര്ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നതായിരുന്നു ബിജെപി സീറ്റുകളുടെ എണ്ണം. കഴിഞ്ഞതവണ അത് നാലായി. ഇത്തവണ ഇരട്ടിയെങ്കിലും ഉറപ്പെന്ന പ്രഖ്യാപനവുമായിട്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുക.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: