നിര്‍മ്മല ജിമ്മി (കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ഏതു മേഖലയിലായാലും പുരുഷ മേധാവിത്വം അല്‍പ്പമൊന്നു കൂടുതലായിരിക്കും. എന്നാല്‍ സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണ ലഭിക്കാതെ പോകുന്നത് പാര്‍ട്ടിയാണ് ശ്രദ്ധിക്കേണ്ടത്. പാര്‍ട്ടിതലത്തില്‍ തന്നെ അത് പരിഹരിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ഇനിയും സ്ത്രീകള്‍ക്ക് തുല്യത കൈവരണം. തൃത്താല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണം ഉണ്ടായപ്പോള്‍ ജനറല്‍ സീറ്റുകളില്‍ പോലും മത്സരിക്കാന്‍ സ്ത്രീകളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ആ സീറ്റുകളില്‍ മത്സരിക്കാന്‍ അവര്‍ തയ്യാറായി വരുന്നുണ്ട്. 33 ശതമാനം സംവരണം എന്നത് പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചാല്‍ ഈ 50 ശതമാനം എന്നത് പ്രാവര്‍ത്തികമാകുമെന്നാണ് എന്റെ പ്രതീക്ഷ. സമത്വമെന്നത് ഇന്നും മരീചകയായി തുടരുകയാണ്. കേരളത്തില്‍ 75ശതമാനത്തിലധികം സ്ത്രീകളും വിദ്യാസമ്പന്നരായിട്ടും എന്തുകൊണ്ടാണ് ഇത്തരം സമത്വം നിലനില്‍ക്കുന്നതെന്നത് വരും ദിനങ്ങളില്‍ നാം എല്ലാവരും ചിന്തിക്കേണ്ടതുണ്ട്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: