ബാംഗ്ലൂര്‍: ആറു പതിറ്റാണ്ട് നീണ്ട ബന്ധം പറിച്ചെറിഞ്ഞ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ ജാഫര്‍ ഷെറീഫ് കോണ്ഗ്രസ്വിട്ടു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ സീറ്റ് നിഷേധിച്ചതില്പ്രതിഷേധിച്ചാണ് രാജി. ഏഴു തവണ എം.പിയായിട്ടുള്ള ഷെരീഫ് മുന്‍പ് ഒന്നുരണ്ടു തവണ രോഷം പൂണ്ട് പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണ്. കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയക്ക്അയച്ചുകൊടുത്തിട്ടുണ്ട്.ടിക്കറ്റ് കിട്ടാത്തതിലല്ല വിഷമം, എന്നോടുള്ളഅവഗണനയിലാണ്പ്രയാസം. എനിക്ക് മാനസികമായി മുറിവേറ്റു. കെ.കരുണാകരനും, സീതാറാം കേസരിക്കും മുഫ്തി മുഹമ്മദ് സെയ്ദിനും ശരദ്പവാറിനും ഉണ്ടായ അതേ അനുഭവമാണ്എനിക്കും ഉണ്ടായിട്ടുള്ളത്.ഷെരീഫ് മെക്കയില്‍ നിന്ന് ഫോണില്‍ തുറന്നടിച്ചു.
മാര്‍ച്ച്19ന് സകുടുംബം ഉംറയ്ക്ക് മെക്കയ്ക്ക് പോയിരിക്കുകയാണ്ഷെരീഫ്.മെക്കയിലും മദീനയിലുമായി പത്തു ദിവസം തീര്‍ഥാടനം. ഇപ്പോള്‍ ഞാന്‍ കഅബ്ബയ്ക്കു മുന്നില്‍ ഇരിക്കുകയാണ്. ഞാനിപ്പോള്‍ സ്വതന്ത്രനായ മനുഷ്യനാണ്. ഷെരീഫ് പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ രാജനാഥ് സിംഗ് എന്നെ വിളിച്ചിരുന്നു. എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. എന്തായാലും കുറച്ചു ദിവസം രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
ഷെരീഫ് പറഞ്ഞു. പയ്യനായിരിക്കെ ജവഹര്‍ലാല്‍ നെഹ്റുവിനും ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കും മുന്പില് നിന്നിട്ടുള്ള എനിക്ക് എത്ര വര്‍ഷത്തെ പാരമ്പര്യം ഉണ്ടെന്ന് മനസിലാകും. ഇന്ദിരാ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള തെന്റ നെഹ്റു കുടുംബവുമായുള്ള ബന്ധം നുള്ളിക്കളഞ്ഞത് സോണിയ വന്ന ശേഷമാണ്.ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: