മഹാരാഷ്ട്രയുടെ മണ്ണില്‍ ഘന, ഗംഭീരമായ ശബ്ദമില്ലാത്ത ഒരുതെരഞ്ഞെടുപ്പാണ് വരുന്നത്.ബാല്ത്താക്കറെയെന്ന ശിവസേനാ നേതാവിന്റെ അസാന്നിധ്യം ഒരുദേശസ്നേഹിയുടെ അഭാവമായാണ് ജനങ്ങള്‍ കാണുന്നത്. മറാത്തയില്‍ നിന്ന് ഉയര്‍ന്നുകേട്ട ആ ശബ്ദം ഭാരതം മുഴുവന്‍ മുഴങ്ങിക്കേട്ടതാണ്. അതിന്റെ അലയൊലികള്‍ ഇപ്പോഴും സജീവം തന്നെ. എന്നാല്‍ ആ ഗര്‍ജനത്തിന്റെ പശ്ചാത്തലം ഇത്തവണത്തെ തെരഞ്ഞെടുപ്പിനില്ലെന്നതാണ് വാസ്തവം.
ഇത്തവണ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ഭൂരിപക്ഷവും കരസ്ഥമാക്കുമെന്നാണ് ബിജെപി ശിവസേനസഖ്യംപറയുന്നത്. കാരണം മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള ചലനം പ്രകടമാണ്. 40 സീറ്റ് പാര്‍ട്ടിക്കും സഖ്യകക്ഷിക്കും കൂടി ലഭിക്കുമെന്ന് മുന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ഗഡ്കരി ഉറപ്പിച്ച് പറയുന്നു. നാഗ്പൂരില്‍ നിന്നാണ് ഗഡ്കരി ജനവിധി തേടുന്നത്. ഏഴു പ്രാവശ്യം എംപിയായ വിലാസ് മുത്തംവര്‍, ആപിന്റെ അഞ്ജലിദമാനിയ എന്നിവരാണ് എതിരാളികള്‍.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായി അടുത്തബന്ധം വെക്കുന്ന ഗഡ്കരിയെ സംബന്ധിച്ചിടത്തോളം ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കല്‍ ആദ്യമാണ്. നേരത്തെ അസംബ്ലിയില്‍ മത്സരിച്ച പരിചയമേയുള്ളൂ. എങ്കിലെന്ത് ജനങ്ങളുടെ നാടിമിഡിപ്പ് ഈ നേതാവിന് തൊട്ടറിയാം. അത്തരത്തിലുള്ള ഒരുവ്യക്തിത്വമാണ് ഗഡ്കരിയുടേത്.
കര്‍ഷകരുടെ ആത്മഹത്യസംസ്ഥാനത്തെ പൊള്ളുന്ന പ്രശ്നമാണ്. അതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഒരു നടപടിയും എടുത്തിട്ടില്ല. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് പൃഥ്വിരാജ് ചവാന് നന്നായറിയാം. എന്നാല്‍ ബിജെപി ഇതൊരു രാഷ്ട്രീയവിഷയമാക്കി എടുക്കുന്നില്ല എന്നാണ് നിതിന്‍ ഗഡ്കരി അഭിപ്രിയപ്പെടുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ ആരുടെയും നിയന്ത്രണത്തില്‍ നില്ക്കുന്നതല്ല. എന്നാല്‍ കഷ്ടപ്പെടുന്നവരെ കൈയയച്ച്സഹായിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ആരും രക്ഷിക്കാനില്ലെന്നുവരുമ്പോള് ആത്മഹത്യതെരഞ്ഞെടുക്കാനേ കര്‍ഷകര്‍ക്ക് കഴിയൂ എന്നു ഗഡ്കരിചൂണ്ടിക്കാട്ടുന്നുണ്ട്. അത് അവസാനിപ്പിക്കേണ്ടതാണ്.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായുള്ളബിജെപി ബന്ധം അടഞ്ഞ അധ്യായമാണെന്നാണ് ഗഡ്കരിയുടെ പക്ഷം. എംഎന്‍എസ്സുമായി സംസാരിക്കുന്ന അവസരത്തില്‍ ശിവസേനയും ബിജെപിയും സീറ്റ് ധാരണയില്‍ എത്തിയിരുന്നു.മാത്രവുമല്ല, എന്‍ഡിഎയില്‍ ഏതെങ്കിലും ഒരു കക്ഷിയെ എടുക്കണമെങ്കില്‍ എല്ലാ സഖ്യകക്ഷികളുടെയും അനുവാദവും ആവശ്യമാണ്.
മേറ്റ്വിടെയും പോലെ ഒരു ഇരമ്പമുണ്ടാക്കാന് ആംആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ചിലയിടങ്ങളിലില്സ്ഥാനാര്ത്ഥിയെനിര്ത്തിയിട്ടുണ്ട്. മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഒരിളക്കമൊക്കെ അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്. പക്ഷെ, അതൊന്നുംയാഥാര്ത്ഥ്യമാവില്ലെന്ന് അവര്‍ക്കുതന്നെ അറിയാം. രാഷ്ട്രീയ നീക്കങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന നിതിന്‍ ഗഡ്കരിപറയുന്നത്,അവര്‍ക്ക് നഗരപ്രദേശങ്ങളില്‍ ചെറുചലനങ്ങള്‍ ഉണ്ടാക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്നാണ്.
ആംആദ്മിയുടെ നാഗ്പൂര്‍ സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിക്കെതിരെ അഴിമതിആരോപണം ഉന്നയിച്ച് ജനശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ തികഞ്ഞ അവാസ്തവപ്രചരണമാണതെന്ന് വ്യക്തമാണ്. നാഗ്പൂരിലെ ജനങ്ങള്‍ക്ക് എന്നെ നന്നായറിയാം, അതു കൊണ്ട്തന്നെ അഞ്ജലിക്ക് മറുപടി ജനങ്ങള്‍ കൊടുത്തുകൊള്ളും എന്നനിലപാടിലാണ് ഗഡ്കരി.
മഹാരാഷ്ട്രയുടെചിത്രം ദിനം ചെല്ലുന്തോറും മാറിവരികയാണ്. ശരിക്കും ശക്തനായ ഭരണാധികാരി, അഴിമതിക്കറപുരളാത്ത നേതാവ് എന്നിവയ്ക്കായാണ് ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതു കൊണ്ട് തന്നെ നരേന്ദ്രമോദി തരംഗം സംസ്ഥാനത്ത് പ്രകടമാണ്.യുവാക്കളുടെ ആവേശത്തിരയിളക്കത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചുകൊണ്ട് മുതിര്‍ന്ന തലമുറയും രംഗത്തുണ്ട്.
മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ പ്രതിച്ഛായയിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികം താമസമില്ല എന്ന നെഞ്ചിടിപ്പിക്കുന്ന വസ്തുതയും മുന്നിലുണ്ട്. അധികം നിരീക്ഷണമില്ലാതെതന്നെ മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആര്‍ക്കും മനസ്സിലാവുന്നു എന്നത്രേപ്രധാനപ്പെട്ടവസ്തുത. അത്കോണ്ഗ്രസ്സിനെ എന്നേ കൈവിട്ടിരിക്കുന്നു. പവാര്‍ സ്വപ്നം കാണുന്നതും മറ്റൊന്നുമല്ല.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: