ഭോപ്പാല്‍: കേന്ദ്ര മന്ത്രി കമല്‍നാഥിന് 181 കോടി രൂപയുടെസ്വത്ത്. ഗ്വാളിയോര്‍ രാജകുമാരനും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുള്ളതിെന്റ അഞ്ചരയിരട്ടി സ്വത്താണ് കമല്‍ നാഥിന് ഉള്ളത്. ജ്യോതിരാദിത്യയ്ക്കുള്ളത് 32.64 ന്നകോടിയുടെസ്വത്താണ്.കമല്‍നാഥിന് 30 ഗ്രാം സ്വര്‍ണ്ണമുണ്ട്. ജ്യോതിരാദിത്യയ്ക്ക് 625 ഗ്രാംസ്വര്ണ്ണവും.
കമല്നാഥിെന്റഭാര്യ അളകയ്ക്ക് പത്തുകോടിയുടെ സ്ഥാവര സ്വത്തുണ്ട്. കമല്‍നാഥ് ഭാര്യയ്ക്ക് നാലരക്കോടിവായ്പ്പ നല്കിയിട്ടുള്ളതായും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.അവര്‍ക്ക് ദുബായിലെ ഒരു സ്ഥാപനത്തില്‍ രണ്ടു കോടിയുടെ നിക്ഷേപവുമുണ്ട്. സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനിക്ക് 11.51 ലക്ഷത്തിെന്റ ജംഗമ സ്വത്തേയുള്ളൂ.സിന്ധ്യയുടെ വാര്‍ഷിക വരുമാനം 40.06 ലക്ഷമാണ്. കമല്നാഥിെന്റ വാര്‍ഷികവരുമാനം 17.46 ലക്ഷം രൂപയാണ്. ഭാര്യയുടെ വാര്‍ഷികവരുമാനം 22.93 ലക്ഷ്മാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: